ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി 'ഒടിയങ്കം' റിലീസിനെത്തുകയാണ്. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന ഒരു കഥാപാത്രമാണ് ഇന്നും ഒടിയന്‍. അതുകൊണ്ടുതന്നെ, കേട്ട കഥകളില്‍നിന്നു യാഥാര്‍ഥ്യത്തെ വേര്‍തിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകര്‍മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്.
എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും.ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിച്ച് ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍, കോഴിക്കോട് ദാസേട്ടന്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' സെപ്റ്റംബര്‍ 19ന് പ്രദര്‍ശനത്തിനെത്തുന്നു. പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ''ഒടിയങ്കം''.
ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാര്‍ കെ പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍. സംഗീതം: റിജോഷ്,
എഡിറ്റിങ്: ജിതിന്‍ ഡി കെ, സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കോഴിക്കോട്,പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷെയ്ഖ് അഫ്‌സല്‍, ആര്‍ട്ട്: ഷൈന്‍ ചന്ദ്രന്‍,
മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രവി വാസുദേവ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, ഡിസൈന്‍: ബ്ലാക്ക് ഹോള്‍, സ്റ്റില്‍സ്: ബിജു ഗുരുവായൂര്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.