സുനില്‍ സുബ്രഹ്മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം ട്രെയിലര്‍ പുറത്ത്

Malayalilife
 സുനില്‍ സുബ്രഹ്മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം ട്രെയിലര്‍ പുറത്ത്

സുനില്‍ സുബ്രഹ്മണ്യന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. 

ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് 'ഒടിയങ്കം' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്മണ്യന്‍ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനില്‍ സുബ്രഹ്മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ഉടന്‍ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍,ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്  ജിതിന്‍ ഡി.കെയും സംഗീതം-റിജോഷും നിര്‍വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാര്‍പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍. സംഘട്ടനം - അഷ്‌റഫ് ഗുരുക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കോഴിക്കോട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍-ഷെയ്ഖ് അഫ്‌സല്‍, ആര്‍ട്ട്-ഷൈന്‍ ചന്ദ്രന്‍,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-സുകേഷ്താനൂര്‍,സ്റ്റില്‍സ്-ബിജു ഗുരുവായൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ഗിരീഷ് കരുവന്തല. ഡിസൈന്‍: ബ്ലാക്ക് ഹോള്‍.
ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ  ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ്  'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്.

പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ  പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.പി.ആര്‍.ഒ- എഎസ് ദിനേശ്.

Read more topics: # ഒടിയങ്കം
Odiyangam Official Trailer Sunil Subramanian

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES