Latest News

ഞാന്‍ കണ്ട സിനിമാക്കാരില്‍ വല്ല്യ കള്ളത്തരം ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ മനുഷ്യന്‍;വന്ന വഴി മറക്കാത്ത ഒരു മനുഷ്യന്‍; നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം; വിവാദങ്ങള്‍ക്കിടെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു

Malayalilife

ഉണ്ണി മുകുന്ദന്‍ തന്റെ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന പരാതി ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദനെന്ന നടനെക്കാള്‍ തനിക്കിഷ്ടം അയാളിലെ വ്യക്തിയെ ആണെന്നും വന്ന വഴി മറക്കാത്ത നന്ദിയുള്ള മനുഷ്യനാണ് നടനെന്നും ഒമര്‍ ലുലു കുറിച്ചു. കേസില്‍ ഉണ്ണി മുകുന്ദന്‍ തന്നെ വിജയിക്കുമെന്നും ഒമര്‍ വ്യക്തമാക്കി. 

അദ്ദേഹത്തിന്റെ വാക്കുകള്‍... 'എനിക്ക് ഉണ്ണിമുകുന്ദന്‍ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം. ഞാന്‍ കണ്ട സിനിമാക്കാരില്‍ വല്ല്യ കള്ളത്തരം ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യന്‍. ഒരു വിജയം വന്നാല്‍ സ്വന്തം അപ്പനോട് പോലും 'കോന്‍ ഏ തൂ' എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരില്‍, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യന്‍..അയാള്‍ വിജയിച്ചിരിക്കും' എന്ന് ഒമര്‍ കുറിച്ചു. 

കൊച്ചിയിലെ തന്റെ ഫ്‌ലാറ്റില്‍ എത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുക്കുക ആയിരുന്നു. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് വിപിന്‍ പറയുന്നു.

omar lulu about unni mukundan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES