സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. മധു ഉത്ഘാടനം ചെയ്തു.ഫിലിം സൊസൈറ്റിയിലൂടെ വളര്‍ന്നുവന്ന ഒരു ആളാണ് ഞാന്‍ എന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് സിനിമയില്‍ ഗുണം ചെയ്തു എന്നും കെ. മധു ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
മാക്ടയുടെ ട്രഷററായി സ്ഥാനമേറ്റ സജിന്‍ ലാലിന് സൊസൈറ്റിയുടെ ആദരവ് തദവസരത്തില്‍ നല്‍കി.വൈസ് പ്രസിഡണ്ട് അനിത പ്രസന്നന്‍ അധ്യക്ഷന്‍ വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ബിന്ദു ആര്‍ സ്വാഗതവും സലില്‍ ജോസ് നന്ദിയും രേഖപ്പെടുത്തി.സിനിമ പിന്നണി ഗായകരായ ഖാലിദ്, നവ്യ രാജേന്ദ്രന്‍, ആള്‍ ഇന്ത്യ റേഡിയോ തിരുവനന്തപുരം പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ആശംസകള്‍ നല്‍കി സംസാരിച്ചു.
സീനിയര്‍ അംഗങ്ങളും ചിത്രകാരന്മാരുമായ
എസ്. ആര്‍. ഭദ്രന്‍,
എ. ജെ.ഭദ്രന്‍ എന്നിവരെയും ആദരിച്ചു.
തുടര്‍ന്ന് അംഗങ്ങളുടെ തിരുവാതിരക്കളി,
ഓണ സദ്യ,ഗാനമേള
എന്നിവയും ഉണ്ടായിരുന്നു.