Latest News

പുതുമുഖങ്ങള്‍ക്കൊപ്പം മാമുക്കോയയും കലാഭവന്‍ ഹനീഫും ഒന്നിച്ച ഫീല്‍ഗുഡ് ത്രില്ലര്‍; 'ഒരു വയനാടന്‍ കഥ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രം 14ന് തിയേറ്ററുകളിലേക്ക്

Malayalilife
പുതുമുഖങ്ങള്‍ക്കൊപ്പം മാമുക്കോയയും കലാഭവന്‍ ഹനീഫും ഒന്നിച്ച ഫീല്‍ഗുഡ് ത്രില്ലര്‍; 'ഒരു വയനാടന്‍ കഥ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രം 14ന് തിയേറ്ററുകളിലേക്ക്

പുതുമുഖങ്ങളായ അമീര്‍ ബഷീര്‍, സ്‌നേഹ ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തില്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ അമീര്‍ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ഒരു വയനാടന്‍ കഥ'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളിയെ ചിരിപ്പിച്ച അതുല്യ താരങ്ങളായ മാമുക്കോയയുടെയും, കലാഭവന്‍ ഹനീഫിന്റെയും അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ബൈജു എഴുപുന്ന, കിരണ്‍ രാജ്, സിദ്ദിഖ് കൊടിയത്തൂര്‍, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്. ഒരു റിയല്‍ സൂപ്പര്‍ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്റെ കഥ. ചിലയിടത്ത് ഇമോഷണല്‍ ഡ്രാമയായിട്ടും, ചിലയിടത്ത് സസ്‌പെന്‍സ് ത്രില്ലറായും, ചിത്രം മികച്ച കാഴ്ചാനുഭവം നല്‍കും. ഒപ്പം കൃത്യമായ ഒരു സോഷ്യല്‍ മെസേജും. യൂത്തിനും ഫാമിലിക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ക്ലീന്‍ മൂവിയാണിതെന്ന് സംവിധായകന്‍ പറഞ്ഞു.

ചിരിപ്പിച്ചും, ത്രില്ലടിപ്പിച്ചും എത്തുന്ന ഈ ഫീല്‍ഗുഡ് ത്രില്ലര്‍ നവംബര്‍ 14ന് തിയേറ്ററുകളിലേക്ക് എത്തും. സാന്‍ഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കല്‍ എന്നിവരുടെ വരികള്‍ക്ക് പ്രമോദ് സാരംഗ് സംഗീതം നല്‍കുന്നു. ബൈജു എഴുപുന്ന, അഖില ആനന്ദ്, അഫ്‌സല്‍, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. എഡിറ്റര്‍: ഷമീര്‍ ഖാന്‍, അരുണ്‍ രാഘവ്, ആര്‍ട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി നാഥ്, കോസ്റ്റ്യൂംസ്: അഫ്‌സല്‍, കൊറിയോഗ്രാഫര്‍: ഷംനാസ്, ആക്ഷന്‍: അംജത്ത് മൂസ & രതീഷ് ശിവരാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നസീര്‍ ഇബ്രാഹിം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നിസാര്‍ വടകര, അസോസിയേറ്റ് ഡയറക്ടര്‍: പ്രസൂണ്‍ പ്രകാശ്, മോഹന്‍ സി നീലമംഗലം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു, മിക്‌സിംഗ്: ഫൈനല്‍ മിക്‌സ് ട്രിവാന്‍ഡ്രം, ഡി.ഐ: മാഗസിന്‍ മീഡിയ, ഡിസ്ട്രിബൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

oru wayanadan katha first looK

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES