Latest News

ശരി തെറ്റുകള്‍...നോക്കാതെ നിങ്ങള്‍ ആദ്യം എതിര്‍ക്കുന്നത് സ്ത്രീകളെ; ആരൊക്കെ പഴിച്ചാലും സഹിച്ച് ജീവിക്കണമെന്ന അവസ്ഥ; മനസ് തകര്‍ന്നിരുന്ന സമയത്ത് അമൃത സുരേഷ് എഴുതിയ 'പിഴ' ജനഹൃദയങ്ങളിലേക്ക്; ചര്‍ച്ചയായി വരികള്‍

Malayalilife
ശരി തെറ്റുകള്‍...നോക്കാതെ നിങ്ങള്‍ ആദ്യം എതിര്‍ക്കുന്നത് സ്ത്രീകളെ; ആരൊക്കെ പഴിച്ചാലും സഹിച്ച് ജീവിക്കണമെന്ന അവസ്ഥ; മനസ് തകര്‍ന്നിരുന്ന സമയത്ത് അമൃത സുരേഷ് എഴുതിയ 'പിഴ' ജനഹൃദയങ്ങളിലേക്ക്; ചര്‍ച്ചയായി വരികള്‍

സ്ത്രീസമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്കും അവര്‍ നേരിടുന്ന വെല്ലു വിളികളിലേക്കും ശക്തമായി വിരല്‍ചൂണ്ടി ഗായിക അമൃത സുരേഷിന്റെ പുതിയ ഗാനം 'പിഴ' പുറത്തിറങ്ങി. 2026 മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ്, സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും കുറ്റപ്പെടുത്തലുകളെയും തുറന്നുകാട്ടുന്ന ഈ ഗാനം പ്രകാശനം ചെയ്തത്. 

അമൃതയുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും, താന്‍ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളുമെല്ലാം ആസ്പദമാക്കിയാണ് ഈ ഗാനത്തിന്റെ വരികള്‍ കുറിച്ചതും ഈണം നല്‍കിയതും. ഇതിന്റെ ദൃശ്യാവിഷ്‌കാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

പുരാണകാലം മുതല്‍ ആധുനിക സമൂഹം വരെ സ്ത്രീകള്‍ ഇതേ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അമൃത സുരേഷ് ഗാനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. അവള്‍ സംസാരിച്ചാല്‍ തെറ്റുകാരി, നിശ്ശബ്ദയായിരുന്നാല്‍ തെറ്റുകാരി, അമ്മയാകാന്‍ തീരുമാനിച്ചാല്‍ തെറ്റുകാരി, തീരുമാനിച്ചില്ലെങ്കില്‍ തെറ്റുകാരി, സ്‌നേഹിച്ചാല്‍ തെറ്റുകാരി, പിന്മാറിയാല്‍ തെറ്റുകാരി, വേദന വിളിച്ചുപറഞ്ഞാല്‍ നാടകീയ എന്നെല്ലാം സമൂഹം സ്ത്രീയെ മുദ്രകുത്തുന്നു. 

ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും അതിജീവിച്ച്, സംഗീതലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച അമൃതയുടെ ചങ്കൂറ്റവും നിശ്ചയദാര്‍ഢ്യവുമാണ് ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നത്. സ്വന്തം അനുഭവങ്ങളെ സംഗീതമായി പരിവര്‍ത്തനം ചെയ്യാനുള്ള അമൃതയുടെ അസാധാരണമായ കഴിവ് ഈ കലാസൃഷ്ടിയെ കൂടുതല്‍ സവിശേഷമാക്കുന്നു.

PIZHA by Amritha Suressh song out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES