ബോളിവുഡ് നടി പ്രിയങ്ക ചോപ്ര യുനിസെഫ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ രംഗത്ത്. ബലിക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ സൈന്യത്തെ അഭിനന്ദിച്ച് ട്വിറ്ററില്‍ ജയ് ഹിന്ദ് എന്ന ട്വിറ്റ് ചെയ്തതാണ് പാക് പൗരന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
യുനിസെഫിന്റെ ഗുഡ് വില്ല് അംബാസിഡര്‍ എന്ന നിലയില്‍ നിഷ്പക്ഷമായ നിലപാടായിരുന്നു താരം സ്വീകരിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ താരം ഇന്ത്യന്‍ സൈന്യത്തിന് ജയ് വിളിക്കുകയാണ് ചെയ്തത്. പ്രിയങ്ക നിങ്ങള്‍ ഇനി ഈ പദവിയില്‍ ഇരിക്കാന്‍ അര്‍ഹയല്ലെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നുണ്ട്. പാക് ഭീകര്‍ക്കെതിരെ നടത്തിയ വ്യോമസേന ആക്രമണത്തില്‍ സൈനികര്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ സിനിമ ലോകം രംഗത്തെത്തിയിരുന്നു.