Latest News

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ടൊവിനോ തോമസ് പുറത്തിറക്കും; പ്രതീക്ഷയോടെ മലയാളം

Malayalilife
topbanner
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ടൊവിനോ തോമസ് പുറത്തിറക്കും; പ്രതീക്ഷയോടെ മലയാളം

ലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിടുന്നത്.സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശംഭുപുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥാതന്തുവുമായാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ അണിയറയില്‍ ഒരുങ്ങുന്നത്.തമാശയിലുടെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായകരുടെ പട്ടികയിലേയ്ക്ക് കയറിയിരുന്ന വിനയ് ഫോര്‍ട്ടാണ് സിനിമയിലെ നായകന്‍.  ശ്രിന്ദയും അനുമോളുമാണ് സിനിമയിലെ നായികമാര്‍. ശാന്തി ബാലചന്ദ്രന്‍, ടിനിടോം , അലന്‍സിയര്‍ സുനില്‍ സുഖദ എന്നിവര്‍ അടക്കം ഒരു പിടി പരിചിത മുഖങ്ങളും സിനിമയില്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
പ്രശാന്ത് പിള്ളയാണ് സംഗീതം. ക്യാമറ ജോമോന്‍ തോമസ്.

papam cheyathavar kalleriyate movie first look poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES