Latest News

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പാര്‍വതി തിരുവോത്ത്; കറുത്ത നിറമുള്ള വസ്ത്രം ധരിച്ചെത്തിയ നടിയുടെ ബോള്‍ഡ  ലുക്ക് വിമര്‍ശനത്തിനൊപ്പം കൈയ്യടിയും നേടുമ്പോള്‍

Malayalilife
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പാര്‍വതി തിരുവോത്ത്; കറുത്ത നിറമുള്ള വസ്ത്രം ധരിച്ചെത്തിയ നടിയുടെ ബോള്‍ഡ  ലുക്ക് വിമര്‍ശനത്തിനൊപ്പം കൈയ്യടിയും നേടുമ്പോള്‍

ഭിനയമികവിലും ഫാഷനിലും ഒരേപോലെ വിസ്മയിപ്പിക്കുന്ന പാര്‍വതി തിരുവോത്തിന്റെ പുതിയ ബോളിവുഡ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രമുഖ അന്താരാഷ്ട്ര വിനോദ മാസികയായ 'വെറൈറ്റി'യുടെ  ഇന്ത്യന്‍ പതിപ്പിന്റെ ലോഞ്ച് ചടങ്ങിലാണ് ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം പാര്‍വതി തിളങ്ങിയത്. അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ എത്തിയ താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് പാര്‍വതി പ്രത്യക്ഷപ്പെട്ടത്. മൃണാള്‍ ഠാക്കൂര്‍, നിമ്രത് കൗര്‍, സണ്ണി ലിയോണി, മാളവിക മോഹനന്‍, രാകുല്‍ സിങ് തുടങ്ങി നിരവധി നായികമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങില്‍ വ്യത്യസ്തമായ സ്‌റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാര്‍വതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പാര്‍വതിയുടെ മറ്റു സിനിമകള്‍. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക്ക് റോഷനുമായി കൈകോര്‍ത്ത് പാര്‍വതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടന്‍ റിലീസിനെത്തും. 

എച്ച്ആര്‍എക്സ് (HRX) ഫിലിംസിന്റെ ബാനറില്‍ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി ഒരുങ്ങുന്ന ഈ ത്രില്ലര്‍ വെബ് സീരീസില്‍ പാര്‍വതിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഹൃതിക്കിന്റെ ആദ്യ ഡിജിറ്റല്‍ നിര്‍മ്മാണ സംരംഭം കൂടിയാണിത്. 'ഖരീബ് ഖരീബ് സിംഗിള്‍', 'കഠക് സിങ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്റ്റാണിത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bol Bollywood (@bolbollywood.in)

parvathy Thiruvothu stylish look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES