ഹലോ എന്ന ഒരൊറ്റ മോഹന്‍ലാല്‍ ചിത്രത്തിലൂടെ നായികയായി എത്തിയ ശ്രദ്ധ നേടിയ നടിയാണ് പാര്‍വതി. അമേരിക്കക്കാരിയായ നടി 2012ലാണ് വിവാഹിതയായത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഷംസു ലലാനിയെ വിവാഹം ചെയ്ത പാര്‍വതി അതിനു ശേഷം മോഡലിംഗിലോ സിനിമയിലോ ഒന്നും തന്നെ മുഖം കാണിച്ചിരുന്നില്ല. പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് മടങ്ങിയ പാര്‍വതി ഇത്രയും കാലം ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലും പ്രാര്‍ത്ഥനയിലുമായിരുന്നു. ഇപ്പോഴിതാ, 13 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ പാര്‍വതി ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ പോവുകയാണ്. ഇത്രയും കാലം അടക്കിപ്പിടിച്ച സ്നേഹവും വാത്സല്യവുമായി നടന്ന പാര്‍വതി ഇപ്പോള്‍ എത്രയും പെട്ടെന്ന് ഒരമ്മയാകുവാന്‍ കൊതിക്കുന്നുണ്ട്. മാത്രമല്ല, നിരവധി ചികിത്സകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് പാര്‍വതി ഗര്‍ഭിണിയായത്. ആ സന്തോഷ വാര്‍ത്ത ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം.
നൃത്തത്തെയും അഭിനയത്തേയും ഏറെ സ്നേഹിച്ച പാര്‍വതി ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് പാര്‍വതി മില്‍ട്ടണ്‍ ഇപ്പോഴുള്ളത്. അങ്ങനെ തന്റെ മുപ്പത്തിയേഴാം വയസില്‍ ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് പാര്‍വതിയും കുടുംബവും. #SummerEditorial #DreamyVibes #MaternityMuse #PregnancyGlow തുടങ്ങിയ ഹാഷ് ടാഗുകളോടെ ആണ് ബേബി ബമ്പിന്റെ ചിത്രങ്ങള്‍ പാര്‍വതി പങ്കുവച്ചത്. ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് പാര്‍വതി ചെയ്തതെങ്കിലും മോഹന്‍ലാല്‍ നായികാ ആയി എത്തിയ ഹെലോ ആണ് മലയാളത്തിലെ ഹിറ്റ് ചിത്രം.
2007 ല്‍ പുറത്തിറങ്ങിയ ഹലോയിലെ നായിക വേഷം പാര്‍വതി മെല്‍ട്ടണ്‍ മികച്ചതാക്കി. മോഡലിങ്ങില്‍ നിന്നുമാണ് അഭിനയത്തിലേക്ക് താരം എത്തിയത്. ഇന്ത്യന്‍ വംശജയാണ് പാര്‍വതി തെലുങ്ക് , മലയാളം ഭാഷാ സിനിമകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. അമേരിക്കന്‍ മോഡലായാണ് പാര്‍വതി മെല്‍ട്ടണ്‍ ശ്രദ്ധ പിടിക്കുന്നത്. ക്ലാസിക്കല്‍ ഇന്ത്യന്‍ നര്‍ത്തകി കൂടിയാണ് താരം. മോഡലിംഗില്‍ നിന്നുമാണ് പാര്‍വതി സിനിമാ ലോകത്തേക്ക് എത്തിയത്. 2005 ല്‍ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്. ആ സിനിമ മികച്ച വിജയം നേടി. മലയാളത്തില്‍ ഹലോ ഫ്ലാഷ് എന്ന മലയാള ചിത്രത്തില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു
2004 ലെ മിസ് ടീന്‍ ഇന്ത്യ ബേ ഏരിയ വിജയിയും പരിശീലനം ലഭിച്ച ബാലെ, ക്ലാസിക്കല്‍ ഇന്ത്യന്‍ നര്‍ത്തകിയുമാണ് താരം. മഹേഷ് ബാബുവിനൊപ്പം ചെയ്ത തെലുങ്ക് ചിത്രമായ ദൂക്കുഡു പൂവൈ പൂവൈ' എന്ന ഐറ്റം ഗാനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഹിന്ദി, പഞ്ചാബി പോപ്പ് ആല്‍ബങ്ങളില്‍ അഭിനയിച്ച പാര്‍വതി വിസ്റ്റ കോളേജില്‍ പഠിക്കുമ്പോള്‍ ആണ് വെണ്ണേല എന്ന തെലുങ്ക് ചിത്രത്തില്‍ എത്തുന്നത് 2012 ല്‍ ആണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കഴിക്കുന്നത്. എമെറിവില്ലെ ഹൈസ്‌കൂളില്‍ പഠിച്ച പാര്‍വതി കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലുള്ള വിസ്റ്റ കമ്മ്യൂണിറ്റി കോളേജില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയത് . 2004-ല്‍ മിസ് ടീന്‍ ഇന്ത്യ ബേ ഏരിയ മത്സരം, 2005-ല്‍ മിസ് ഇന്ത്യ ലെ വിസേജ് യുഎസ്എ മത്സരം തുടങ്ങി നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തു.