ഉല്ലാസം എന്ന ഷെയ്ന്‍ നിഗം ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് പവിത്ര ലക്ഷ്മി. താന്‍ നേരിടുന്ന ഗുരുതരമായ ആരോ?ഗ്യ പ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പവിത്രയുടെ ശരീരഭാരം നന്നായി കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ്.നടിയുടെ ആരോ?ഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും പ്രചരണവും ശക്തമായത്. ഇതിന് പിന്നാലെയാണ് ഇവര്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങള്‍ നടത്തുന്നത് തീര്‍ത്തും നിരുത്തരവാദപരമാണെന്നും നടി വ്യക്തമാക്കി.
''എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട് അടുത്തിടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാന്‍ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും ഇതൊന്നും കുപ്രചരണങ്ങള്‍ അവസാനിക്കുന്നില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു, ഞാന്‍ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങള്‍ നടത്തുന്നത് തീര്‍ത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങള്‍ വളരെ മോശവും ക്രൂരവുമാണ് അതെന്താണെന്ന് പറയാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
വീണ്ടും നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നാല്‍ ഞാന്‍ ഇപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഞാന്‍ അതിനുള്ള ചികിത്സയിലാണ്, എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാര്‍ഥ കരുതലും സ്‌നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്‌നേഹവും കരുതലും ഈ സമയത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്.
എല്ലാ മാധ്യമങ്ങളോടും വ്യക്തികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ റീച്ചിന് വേണ്ടി എന്നെക്കുറിച്ച് നുണപ്രചാരണങ്ങള്‍ നടത്തരുത്, ഇത് കഴിഞ്ഞാലും എനിക്ക് ഒരു ജീവിതവും ഭാവിയുമുണ്ട്, അത് ഇപ്പോഴുള്ളതിനേക്കാള്‍ കഴുത്തിലാക്കി എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ദയവായി മറ്റുള്ളവരുടെ നേരെയും ചെയ്യരുത്. നിങ്ങളില്‍ നിന്ന് ഒരല്പം ബഹുമാനവും സ്‌നേഹവും കരുണയുമാണ് ഞാനിപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത്രയും കാലം എനിക്ക് തന്ന സ്‌നേഹബഹുമാനങ്ങള്‍ ഇനിയും ഉണ്ടാകണം. നിങ്ങളുടെ പ്രിയപ്പെട്ട പെണ്‍കുട്ടി പൂര്‍വാധികം കരുത്തോടെ ഉടന്‍ തിരിച്ചുവരും, നന്ദി.
വിവേകശൂന്യമായ കമന്റുകളുമായി എത്തുന്നവര്‍ അത് സ്വന്തം കയ്യില്‍ തന്നെ വച്ചാല്‍ മതി എന്ന് തുറന്നുപറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് പങ്കുവയ്ക്കുന്നത്. നിങ്ങളില്‍ ചിലരുടെ തെറ്റായ ധാരണകളും വിധിന്യായങ്ങളും കണ്ട് ഞാന്‍ മടുത്തു കഴിഞ്ഞു, ഇനിയും അങ്ങനെ തന്നെ തുടരാനാണു ഭാവമെങ്കില്‍ അവഗണിക്കാന്‍ തന്നെയാണ് തീരുമാനം.''-പവിത്ര ലക്ഷ്മിയുടെ വാക്കുകള്‍.
കൊയമ്പത്തൂര്‍ സ്വദേശിയായ പവിത്ര ലക്ഷ്മി മണിരത്‌നം ചിത്രം 'ഓക്കെ കണ്‍മണി'യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 'ഉല്ലാസം' എന്ന ഷെയ്ന്‍ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. അദൃശ്യം, യുഗി എന്നിവയാണ് നടിയുടെ മറ്റു സിനിമകള്‍.