ജീവിതത്തില്‍ കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങള്‍ പഠിക്കുന്നത്; ജീവിതത്തിലെ ഏറ്റവും മനോഹരമായ 'തലങ്ങള്‍'ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ക്ക് ശേഷമാണ് 'അണ്‍ലോക്ക്'  ചെയ്യപ്പെടുന്നത്; പുതിയ സംഗീതോപകരണം പഠിക്കാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പേളി മാണി

Malayalilife
 ജീവിതത്തില്‍ കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങള്‍ പഠിക്കുന്നത്; ജീവിതത്തിലെ ഏറ്റവും മനോഹരമായ 'തലങ്ങള്‍'ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ക്ക് ശേഷമാണ് 'അണ്‍ലോക്ക്'  ചെയ്യപ്പെടുന്നത്; പുതിയ സംഗീതോപകരണം പഠിക്കാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പേളി മാണി

സോഷ്യല്‍മീഡിയയില്‍ സജീവമാണ് പേളി മാണി. താരത്തിന്റെ കുടുംബും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കിടുന്ന നടി പങ്ക് വച്ച വീഡിയോയും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, ഹാങ്ങ് ഡ്രം എന്ന സംഗീതോപകരണം പഠിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് പേളി മാണി

'ഒരു പുതിയ സംഗീതോപകരണം പഠിക്കാന്‍ ശ്രമിക്കുന്നതിന്റെ ആദ്യ ദിനമാണിന്ന്. ഇതിന് സമയമെടുക്കും, എന്റെ വിരലുകള്‍ വേദനിക്കുന്നുമുണ്ട്, പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നു... വേദന സഹിക്കുന്നവര്‍ക്ക് അതിലൂടെ കടന്നുപോകാന്‍ കഴിയും. അപ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു... ഇത് ജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന്... ജീവിതത്തില്‍ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങള്‍ പഠിക്കുന്നത്. ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ 'തലങ്ങള്‍' (levels) ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ക്ക് ശേഷമാണ് 'അണ്‍ലോക്ക്' (unlock) ചെയ്യപ്പെടുന്നത്. കാരണം, ആ തലം താണ്ടാന്‍ നിങ്ങളെല്ലാവരും 'ശക്തരായ പതിപ്പുകള്‍' (Stronger Version) ആകേണ്ടതുണ്ട്.

അതുകൊണ്ട്, മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജീവിതം നിങ്ങളെ ഒരുക്കുന്നു... ക്ഷമയുള്ളവരായിരിക്കാന്‍... ക്ഷമിക്കാന്‍... ശ്രദ്ധ കേന്ദ്രീകരിക്കാന്‍... ശുഭാപ്തിവിശ്വാസത്തോടെയിരിക്കാന്‍... മുന്നോട്ട് പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുമായി.

അങ്ങനെ 'ഹാങ്ങ് ഡ്രം' പഠിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു, 'അവിടെ തന്നെ തുടരൂ,'  പേളി കുറിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

Read more topics: # പേളി മാണി.
pearle maaney music

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES