തുടക്കത്തിൽ ഞാൻ കരയുമായിരുന്നു; പിന്നീടത് സങ്കടമായി മാറി; എല്ലാത്തിനും കൂട്ടായി ശ്രീനിയുണ്ടായിരുന്നു; മനസ്സ് തുറന്ന് പേളി മാണി

Malayalilife
topbanner
തുടക്കത്തിൽ ഞാൻ കരയുമായിരുന്നു; പിന്നീടത് സങ്കടമായി മാറി; എല്ലാത്തിനും കൂട്ടായി ശ്രീനിയുണ്ടായിരുന്നു; മനസ്സ് തുറന്ന് പേളി മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ കുടുബത്തോടൊപ്പമാണ് ഏറെ സമയവും ചിലവഴിക്കുന്നത് എന്നാൽ ഇപ്പോൾ ഗര്‍ഭിണിയായപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് പേളി മാണി തുറന്ന് പറയുകയാണ്.

തുടക്കത്തിൽ ഞാൻ കരയുമായിരുന്നു . പിന്നീടത് സങ്കടമായി മാറി. അതൊരു ശീലമായി മാറുകയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ശക്തയായി മാറുകയായിരുന്നു പിന്നീട്. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം നയിക്കുക. ഈ ലോകത്ത് നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റമാകുകയെന്നുമായിരുന്നു പേളി കുറിച്ചത്. പുത്തന്‍ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം  ആദ്യം തന്നെ പേളിയുടെ പോസ്റ്റിന് കീഴില്‍  കമന്റുമായെത്തിയത് ശ്രിനിഷായിരുന്നു. ഇത് നിന്റെ ജീവിതമാണ്, മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കേണ്ട കാര്യമില്ലെന്നായിരുന്നു ശ്രീനി പറഞ്ഞത്. ആ പറഞ്ഞത് ശരിയാണെന്നായിരുന്നു ആരാധകര്‍ ശ്രീനിയോട് കമന്റിലൂടെ അറിയിച്ചത്. ഇത് പോലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ പേളിക്ക് സന്തോഷിക്കാമെന്നായിരുന്നു അതോടൊപ്പം  ആരാധകർ  പറഞ്ഞത്. നേരത്തെ തന്നെ  ശ്രിനിഷ് പേളി എന്താണെന്ന് ശരിക്കും മനസ്സിലാക്കിയാണ് കൂടെക്കൂട്ടിയതെന്ന്  പറഞ്ഞിരുന്നു.


 

pearle maaney says about her mood swings at pregnancy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES