Latest News

ചെല്ലക്കണ്ണനെ 1 മില്യണ്‍ സെലിബ്രേഷന്‍; ശ്രീനിഷിനും കുടുംബത്തിനും ഒപ്പം ഗര്‍ഭകാലം ആഘോഷിച്ച് പേളി

Malayalilife
topbanner
ചെല്ലക്കണ്ണനെ 1 മില്യണ്‍ സെലിബ്രേഷന്‍; ശ്രീനിഷിനും കുടുംബത്തിനും ഒപ്പം ഗര്‍ഭകാലം ആഘോഷിച്ച് പേളി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. കുഞ്ഞതിഥിയുടെ വരവിനായി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും നാളെണ്ണുകയാണ്. ഗര്‍ഭകാലം ആഘോഷമാക്കുകയാണ് പേളി. മനോഹരമായ നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിറവയറിലെ താരത്തിന്റെ ചിത്രങ്ങളൊക്ക ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേളിമാണിയുടെ ചെല്ലക്കുട്ടിയെ ഗാനം വലിയ തരംഗമാണ് ഉണ്ടാക്കിയത്.  ഇപ്പോള്‍ പാട്ടിന്റെ രണ്ടാം ഭാഗം ചെല്ലക്കണ്ണനെ റിലീസായിരിക്കയാണ്. പാട്ട് മണിക്കൂറുകള്‍ക്കകമാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ എത്തിയത്. പേളിമാണിയാണ് പാട്ടിന്റെ വരികള്‍ എഴുതിയത്. 

പാട്ടിന്റെ ഗായികയും സംവിധായികയും എഡിറ്ററുമെല്ലാം പേളിമാണിയാണ്. ചെല്ലക്കണ്ണനെ ഇപ്പോള്‍ രണ്ട് മില്യണ്‍ കടന്നിരിക്കയാണ്. സുഹൃത്തിനൊപ്പമുളള സെലിബ്രേഷനും അച്ഛനൊപ്പമുളള നടത്തത്തിന്റെയും വീഡിയോ ആണ് പേളി പങ്കുവച്ചിര്കകുന്നത്. അച്ഛനൊപ്പം നടത്തവും സംസാരവും അത് ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തുന്നു. ദൈവം എന്നെ ഒരുപാട് അനുഗ്രിച്ചിരിക്കുന്നുവെന്നാണ് പേളി കുറിച്ചത്.

pearle maaney chellakannane 1 million celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES