Latest News

കോളജിലെ പരിപാടിക്കിടെ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അടുത്ത നിന്ന പയ്യനോട് കൈ കൂപ്പി പിടിക്കാന്‍ പറഞ്ഞ് പേളി; വൈറലായി വീഡിയോ

Malayalilife
കോളജിലെ പരിപാടിക്കിടെ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അടുത്ത നിന്ന പയ്യനോട് കൈ കൂപ്പി പിടിക്കാന്‍ പറഞ്ഞ് പേളി; വൈറലായി വീഡിയോ

സാമൂഹികമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. പേളിയുടെ യൂട്യൂബ് ചാനലിനും മൂന്നുമില്യണിലേറെ സബ്സ്‌ക്രൈബേഴ്സുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പേളി. സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് പേളി മാണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്‌ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ പേളി എപ്പോഴും മുന്‍പിലാണ്. ക്രിയേറ്റിവിറ്റി തുളുമ്പുന്ന പേളിയുടെ വ്‌ളോഗുകള്‍ക്കും സരസമായ പേളിയുടെ സംസാരരീതിയ്ക്കുമൊക്കെ ഏറെ ആരാധകരുണ്ട്. പേളി മാണി ഷോയും വലിയ ഹിറ്റാണ്. ഇപ്പോഴിതാ പേളിയുടെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.

എടത്തല അല്‍ അമീന്‍ കോളേജില്‍ ഒരു പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പേളി. പ്രാര്‍ത്ഥനയ്ക്കിടെ വേദിയില്‍ തന്റെ അരികില്‍ നില്‍ക്കുന്ന പയ്യനോട് കൈകൂപ്പി നില്‍ക്കാന്‍ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണാനാവുക. രണ്ടുപേരുടെയും രസകരമായ കമ്യൂണിക്കേഷന്‍ ആളുകളുടെ ശ്രദ്ധ കവരും. കൈ കൂപ്പാന്‍ പറയുമ്പോള്‍ കുറച്ച് നേരം കൈ കൂപ്പി വീണ്ടും കൈ താഴേയ്ക്ക് പോകുമ്പോള്‍ വീണ്ടും കൈ കൂപ്പി പിടിക്കാന്‍ പേളി പറയുന്നത് വീഡിയോയില്‍ കാണാം. ഇവരുടെ രണ്ട് പേരുടെയും ഈ പെരുമാറ്റം കണ്ട് ഓഡിറ്റോറിയത്തില്‍ ഇരിക്കുന്ന മറ്റ് കുട്ടികളും പ്രാര്‍ത്ഥനക്കിടയിലും ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ വീഡിയോയിക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. 'നമുക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത രണ്ട് ടീമ്‌സേ കേരളത്തിലുള്ളൂ, ഒന്ന് പേളി, മറ്റേത് റിമി ടോമി, ' ചെക്കന്‍: ഏത് നേരത്താവോ സ്റ്റേജില്‍ കേറാന്‍ തോന്നിയത്?''സ്‌കൂളില്‍ പോലും പ്രയറിന് പോയിട്ടില്ല പിന്നെയാ ഇത്...' ഇങ്ങനെ പോവുന്നു കമന്റുകള്‍.

സകലകലാ വല്ലഭ ആണ് പേളി മാണി . പോസിറ്റിവിറ്റിയുടെ ഒരു കൂമ്പാരം ആണ് അവരുടെ ഓരോ വീഡിയോസും. നാളുകള്‍ ഏറെ ആയി സ്‌ക്രീനില്‍ നിറയുന്ന മുഖം. ഹേറ്റേഴ്‌സനെകൊണ്ട് പോലും കയ്യടിപ്പിക്കുന്ന പ്രകൃതം ആണ് പേളിക്ക്,ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീന്‍ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. മൂത്ത മകള്‍ നിലക്ക് പിന്നാലെ രണ്ടാമത്തെ കണ്മണിയും വന്നിരുന്നു. മൂത്തമകളായ നില ജനിച്ചത് മുതല്‍ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകള്‍ നിതാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കിടുന്നതില്‍ യാതൊരു പിശുക്കും പേളി കാണിക്കാറില്ല.

താരങ്ങള്‍ പലരും പേളിയുടെ ആരാധകര്‍ ആണ്. ഒരു സാധാ അവതാരകയില്‍ നിന്നും ബോളിവുഡ് നടി ആയും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന യു ട്യൂബര്‍ ആയും നിലകൊള്ളുന്ന പേളി മിക്കവര്‍ക്കും മാതൃക തന്നെയാണ്.ഇപ്പോള്‍ പ്രധാനമായും യുട്യൂബില്‍ ആണ് പേളി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം അവിടെയാണ് തനിക്ക് തന്നെത്തന്നെ പ്രകടിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് തോന്നുന്നു എന്നൊരിക്കല്‍ താരം പറഞ്ഞരുന്നു. വരുമാനം യുട്യൂബില്‍ വളരെ കൃത്യം ആയതാണ് അതിനുപിന്നലെ കാരണമായി പേളി പറഞ്ഞത്. ഞാന്‍ 16 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയിലുണ്ട്, ഇവിടെ നമ്മള്ക്ക് പലവിധ നിയന്ത്രണമുണ്ടാകും. എന്നാല്‍ സ്വന്തം ഇടത്തില്‍ ആ ഭയത്തിന്റെ ആവശ്യം ഇല്ലെന്നാണ് പേളി പറഞ്ഞതും. മഴവില്‍ മനോരമ്മയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി അവതാരകയായി എത്തുന്നത്. പിന്നീട് നിരവധി ഷോകളില്‍ എത്തിയ ശേഷം ബിഗ് ബോസിലേക്ക് പോകുകയായിരുന്നു. പിന്നെയാണ് ശ്രനീഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ സന്തോഷകരമായ ജീവിതമാണ് രണ്ട് പേരും നയിക്കുന്നത്.

pearly maney college viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES