മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് അവതാരകയും നടിയുമായ പേളിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും. മാധ്യമങ്ങളും ആരാധകരും ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹശേഷവും ഇരുവരും സ്‌ക്രീനില്‍ സജീവമാണ്. ഇപ്പോള്‍ ഫാഷന്‍ രംഗത്തേക്കും പേളി കടന്നിരിക്കയാണ്. ശ്രീനിഷ് മലയാളം സീരിയിലില്‍ സജീവമാകുമ്പോള്‍ തമിഴകത്തേക്ക് എത്തുകയാണ് പേളി. ഇതിന് മുന്നോടിയായിട്ടുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.