വൈകിയിട്ടും ഓടിയെത്തിയത് ഈ അത്ഭുതം കാണാന്‍; ശരണ്യ ശശിയുടെ വീട്ടിലെത്തിയ വീഡിയോ പങ്കുവച്ച് ടിനി ടോം

Malayalilife
topbanner
വൈകിയിട്ടും ഓടിയെത്തിയത് ഈ അത്ഭുതം കാണാന്‍; ശരണ്യ ശശിയുടെ വീട്ടിലെത്തിയ വീഡിയോ പങ്കുവച്ച് ടിനി ടോം

ഴിഞ്ഞ ദിവസമാണ് നടി ശരണ്യ ശശിയുടെ വീട് ഗൃഹപ്രവേശം നടന്നത്. പാലുകാച്ച് ദിനത്തില്‍ ടിനി ടോം ശരണ്യയെ കാണാന്‍ എത്തിയിരുന്നു. ടിനിടോം ലൈവ് വീഡിയോ പങ്കുവച്ച് എത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രിയിലും സീമാ ജി നായര്‍ ശരണ്യയ്ക്ക് ഒപ്പം പുതിയ വീട്ടില്‍ ഉണ്ടായിരുന്നു. ഒപ്പം മിനിസ്‌ക്രീനിലൂടെ സുപരിചിതയായ രശ്മി അനിലും എത്തിയിരുന്നു. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ അത്ഭുതമാണ് ഈ വീടെന്ന് ടിനി ടോം വീഡിയോയില്‍ പറയുന്നു. ശരണ്യയേയും വീഡിയോയില്‍ കാണാം.

താന്‍ വന്നപ്പോള്‍ വൈകി പോയിരുന്നു. ഒരു വീട് വേണമെന്ന് ഒരു പാട് പരിപാടികളില്‍ പറഞ്ഞിരുന്നു അപേക്ഷിച്ചിരുന്നു എന്നാല്‍ നടന്നില്ല. ഫിറോസ് കുന്നുംപറമ്പില്‍ സൂരജ് പാലാക്കാരന്‍ എന്നിവരാണ് സഹായമായി എത്തിയത്. സീമാ ജീ നായര്‍ ഇല്ലെങ്കില്‍ ഈ സ്നേഹ സീമ ഉണ്ടാകില്ലായിരുന്നുവെന്ന് ടിനി ടോം പറയുന്നു. ഏത് പ്രതിസന്ധിയിലും സീമ ജി നായരാണ് ഇതിന് മുന്നിട്ട് ഇറങ്ങിയത്. താന്‍ ഈ അത്ഭുതം കാണാന്‍ എത്തിയതാണെന്നും ടിനി പറയുന്നു. വരാതിരിക്കാന്‍ എളുപ്പമാണ് എന്നാല്‍ ഇവിടെ വന്ന് എത്തുക എന്നത് തന്റെ ദൗത്യമായിരുന്നുവെന്നും ടിനി പറയുന്നു.

ജീവിതത്തില്‍ വളരെ സന്തോഷമാണ്. ശരണ്യയ്ക്ക് വീടുണ്ടായതിനെക്കുറിച്ച് സീമാ ജി നായരുടെ വാക്കുകളും ടിനി ടോം പങ്കുവയ്ക്കുന്നുണ്ട്. കഠിനമായ യാത്രയായിരുന്നു അതെന്ന് സീമ ജി നായര്‍ പറയുന്നു. ഒരുപാട് സന്തോഷിച്ച ദിവസം എന്റെ സീമചേച്ചിയുടെ പ്രതീക്ഷകള്‍ പൂവണിഞ്ഞ ദിവസം സഹായിച്ചവരെ എല്ലാം ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു. ശരണ്യയുടെ സ്നേഹസീമയില്‍ ഞാനും എത്തി. ഒരു നിയോഗം പോലെ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രശ്മി അനില്‍ കുറിച്ചത്.വീഡിയോ കാണാം.
  


 

Read more topics: # tini tom,# saranya sasi,# video
tini tom shares a video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES