ശരണ്യ ഇനി ഈ സ്‌നേഹ സീമയില്‍; ഗൃഹപ്രവേശ വീഡിയോ കാണാം

Malayalilife
topbanner
ശരണ്യ ഇനി ഈ സ്‌നേഹ സീമയില്‍; ഗൃഹപ്രവേശ വീഡിയോ കാണാം

ലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോള്‍ ഭേദമായിക്കൊണ്ടിരിക്കയാണ്.മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാനും തുടങ്ങിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരുന്നു.

ഇന്നായിരുന്നു താരത്തിന്റെ വീടിന്റെ ഗൃഹപ്രവേശം. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് നടിയുടെ പുതിയ വീട്. ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറഞ്ഞിരുന്നു.  തിരുവനന്തപുരം ചെമ്പഴന്തിയിലാണ് വീടൊരുങ്ങിയിരിക്കുന്നത്.  ശരണ്യയുടെ ആപത്ത് ഘട്ടത്തില്‍ കൈതാങ്ങായി നടി സീമാ ജി നായര്‍ കൂടെ തന്നെയുണ്ടായിരുന്നു. വീട് നിര്‍മ്മാണത്തിനും നേതൃത്വം കൊടുത്തത് സീമയായിരുന്നു. സ്‌നേഹസീമ' എന്നാണ് പുതിയ വീടിന് ശരണ്യ നല്‍കിയിരിക്കുന്ന പേര്. ശരണ്യയും സീമയുമായുള്ള ബന്ധത്തിന്റെ തെളിവാകുകയാണ് ഈ പേര. ഗൃഹപ്രവേശ വിഡിയോ കാണാം. 

Read more topics: # saranya sasi,# house warming,# video
saranya sasi house warming video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES