Latest News

മമ്മുക്കയ്‌ക്കൊപ്പം പടമെടുക്കാൻ നടിമാരുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മമ്മൂട്ടി ഇരുന്നത് സഹതാരങ്ങൾക്കൊപ്പം വെറും നിലത്ത്; കേരള സ്റ്റൈൽ കുർത്തയും മുണ്ടും ധരിച്ച് ലാലേട്ടന്റെ എൻ്ട്രിയും മാസായി; അമ്മയുടെ ഇരുപത്തഞ്ചാം വാർഷിക പൊതുയോഗത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

Malayalilife
മമ്മുക്കയ്‌ക്കൊപ്പം പടമെടുക്കാൻ നടിമാരുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മമ്മൂട്ടി ഇരുന്നത് സഹതാരങ്ങൾക്കൊപ്പം വെറും നിലത്ത്; കേരള സ്റ്റൈൽ കുർത്തയും മുണ്ടും ധരിച്ച് ലാലേട്ടന്റെ എൻ്ട്രിയും മാസായി; അമ്മയുടെ ഇരുപത്തഞ്ചാം വാർഷിക പൊതുയോഗത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചയാകുന്നത്. വിവാദങ്ങൾ നിറഞ്ഞാടിയ കഴിഞ്ഞ വർഷത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു ഇത്തവണ പൊതുയോഗത്തിന്. കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് യോഗം സംഘടിപ്പിച്ചത്. മുന്നൂറിലേറെ സിനിമാ താരങ്ങളാണ് സംഗമത്തിനായി എത്തിയത്.

നടി ആക്രമിക്കപ്പെട്ട കാര്യങ്ങളും ദിലീപിന്റെ രാജിയുമടക്കം യോഗത്തിൽ പല വിഷയങ്ങളും കഴിഞ്ഞ വർഷത്തെ പൊതുയോഗം ചർച്ച ചെയ്തിരുന്നു. പലതും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇത്തവണ സമാധനപരമായിട്ടാണ് അമ്മ യോഗം അവസാനിപ്പിച്ചത്. ചടങ്ങിലെത്തിയ താരങ്ങുടെ ചിത്രങ്ങളും വീഡിയോസും ഇന്നലെ മുതൽ പുറത്ത് വന്നിരുന്നു.

ആരാധകർ കാത്തിരുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരവിനാണ്. ഒടുവിൽ മാസ് എൻട്രിയോടെ ഇരുവരും ചടങ്ങിലെത്തി. യോഗത്തിൽ പങ്കെടുക്കാൻ നീലനിറമുള്ള ആഡംബര കാറിലാണ് മമ്മൂട്ടി എത്തിയത്. കേരള സ്റ്റൈൽ കൂർത്തയും മുണ്ടും ധരിച്ച് മോഹൻലാലിന്റെ വരവും മാസായിരുന്നു.

 

താരങ്ങളെ എവിടെ കണ്ടാലും ഫോട്ടോ എടുക്കാൻ ആരാധകർ ബഹളമുണ്ടാക്കുന്നത് പതിവാണ്. അത്തരമൊരു കാഴ്ചയായിരുന്നു ഇത്തവണ അമ്മയുടെ യോഗത്തിൽ കണ്ടത്. മമ്മൂട്ടിക്കൊപ്പം ഫോട്ടോസ് എടുക്കാൻ വേണ്ടി തിരക്ക് കൂട്ടുന്ന നടിമാരായിരുന്നു വീഡിയോയിലുള്ളത്. നടിമാരായ പൊന്നമ്മ ബാബു, തെസ്നി ഖാൻ അടക്കമുള്ളവരെല്ലാം സെൽഫി ചിത്രത്തിന് വേണ്ടി മെഗാ സ്റ്റാറിനൊപ്പം എത്തിയിരുന്നു. ഇതിനെല്ലാം സമ്മതം മൂളി ചിരിച്ച് കൊണ്ട് നിൽക്കുന്ന മമ്മൂട്ടി ഓരോരുത്തർക്കും ഫോട്ടോ എടുക്കാനുള്ള അവസരമൊരുക്കി കൊടുത്തിരുന്നു.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES