നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് യുവം. അമിത് ചക്കാലയ്ക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് നായകനായി എത്തുന്ന ചിത്രമാണിത്. ഡയാന ഹമീദ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോന്‍, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അഭിഭാഷകന്‍ ആയിട്ടാണ് അമിത് എത്തുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത് .ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്