പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നിനെത്തി ജാപ്പനീസ് പോണ്‍ താരം; വീഡിയോ യുമായി താരം റേ ലില്‍ ബ്ലാക്ക്; ഇസ്ലാം മതം സ്വീകരിക്കാന്‍ വഴിത്തിരിവായത് ക്വാലാലംപൂരിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമെന്നും താരം

Malayalilife
പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നിനെത്തി ജാപ്പനീസ് പോണ്‍ താരം; വീഡിയോ യുമായി താരം റേ ലില്‍ ബ്ലാക്ക്; ഇസ്ലാം മതം സ്വീകരിക്കാന്‍ വഴിത്തിരിവായത് ക്വാലാലംപൂരിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമെന്നും താരം

മുന്‍ ജാപ്പനീസ് പോണ്‍ താരം റേ ലില്‍ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയില്‍ പര്‍ദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന  വിഡിയോ റേ ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കായി അസാകുറ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്.  വീഡിയോ പ്രചരിച്ചതോടെ താരത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. 

ക്വാലാലംപൂരിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന് ശേഷമാണ് ഇസ്ലാം മതവുമായി റേ ലില്‍ ബ്ലാക്ക് കൂടുതല്‍ അടുക്കുന്നത്. സന്ദര്‍ശനത്തിനിടെ അവര്‍ ഹിജാബ് ധരിച്ച് നാസി കന്ദര്‍ പോലുള്ള ജനപ്രിയ മലേഷ്യന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്ന വീഡിയോകളും പുറത്ത് വന്നു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം റംസാല്‍ നോമ്പനുഷ്ഠിക്കുമെന്നും മാര്‍ച്ച് രണ്ടിന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു.

വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റേ ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് റേ നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അത് താന്‍ ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

''എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാന്‍ ദൈവവും നിങ്ങളും എനിക്ക് ശക്തി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്പത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് വളരെക്കാലമായി ഞാന്‍ സംശയിച്ചിരുന്നു. ഇസ്ലാമില്‍ എത്തിയപ്പോള്‍ എല്ലാത്തിനും ഉത്തരം കിട്ടി' എന്നും റേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

porn star rae lil black converts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES