ബാഹുബലിക്കുശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോയിലെ രണ്ടാമത്തെ മേക്കിങ് വീഡിയോ മാര്‍ച്ച് 3-ന് റിലീസ് ചെയ്യും. മേക്കിങ് വിഡിയോയുടെ റിലീസ് അറിയിക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടു. ചിത്രം ആഗസ്റ്റ് 15-ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും.വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത് അബുദാബിയിലാണ്.
പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 'റണ്‍ രാജാ റണ്‍' എ സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹിക്കുന്നത്.