Latest News

ബവേറിയയില്‍ ചുറ്റിക്കറങ്ങി പ്രണവ്; പാര്‍ക്കിലെ ബെഞ്ചിലിരുന്ന ഗിറ്റാര്‍ വായിക്കുന്ന കൂള്‍ ചിത്രവുമായി താരപുത്രന്‍; 'ഡാഡി താടി എടുത്തത് അറിഞ്ഞോ'യെന്ന് ചോദ്യവുമായി ആരാധകരും; ഈ മുതലിനെ വെച്ച് ഒരു ആക്ഷന്‍ പടം ചെയ്യാന്‍ ആരുമില്ലേയെന്നും ആരാധകര്‍; വീണ്ടും സോഷ്യല്‍മീഡിയയെ ഇളക്കി നടന്റെ പോസ്റ്റ്

Malayalilife
 ബവേറിയയില്‍ ചുറ്റിക്കറങ്ങി പ്രണവ്; പാര്‍ക്കിലെ ബെഞ്ചിലിരുന്ന ഗിറ്റാര്‍ വായിക്കുന്ന കൂള്‍ ചിത്രവുമായി താരപുത്രന്‍; 'ഡാഡി താടി എടുത്തത് അറിഞ്ഞോ'യെന്ന് ചോദ്യവുമായി ആരാധകരും; ഈ മുതലിനെ വെച്ച് ഒരു ആക്ഷന്‍ പടം ചെയ്യാന്‍ ആരുമില്ലേയെന്നും ആരാധകര്‍; വീണ്ടും സോഷ്യല്‍മീഡിയയെ ഇളക്കി നടന്റെ പോസ്റ്റ്

ജര്‍മ്മനിയിലെ ബവേറിയയില്‍ നിന്നുള്ള പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. പതിവ് പോലെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന താരപുത്രന്റെ പുതിയ ചിത്രങ്ങളും ജീവിതരീതിയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഗിറ്റാര്‍ വായിക്കുന്ന ഒരു കൂള്‍ ലുക്കിലുള്ള ചിത്രമാണ് പ്രണവ് ആദ്യം പങ്കുവെച്ചത്. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിരുന്നില്ലെങ്കിലും, ഇത് ആരാധകരുടെ ആകാംഷ വര്‍ദ്ധിപ്പിച്ചു. 

 പിന്നീട്, ജര്‍മ്മനിയിലെ ബവേറിയയിലാണുള്ളതെന്നും പ്രണവ് വെളിപ്പെടുത്തി. ഈ പ്രദേശത്തെ പ്രശസ്തമായ ന്യൂഷ്വാന്‍സ്‌റ്റൈന്‍ കാസിലിന്റെ ചിത്രവും താരം പങ്കിട്ടു. സിനിമയെക്കാള്‍ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവിന്റെ ജീവിതശൈലിയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ മുന്‍പും വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പുതിയ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളുമെത്തി. 

'ഏത് ലോകത്താ? ഡാഡി താടി എടുത്തത് അറിഞ്ഞോ?' എന്ന രസകരമായ ചോദ്യം മുതല്‍, 'ഈ മുതലിനെ വെച്ച് ഒരു ആക്ഷന്‍ പടം ചെയ്യാന്‍ ഇവിടെ ഒരു സംവിധായകനും ഇല്ലേ,' എന്നും 'വര്‍ഷത്തില്‍ ഒരു 2 പടം എങ്കിലും ചെയ്യ് പ്ലീസ്' എന്നും ആവശ്യപ്പെടുന്ന കമന്റുകളും ശ്രദ്ധേയമാണ്. ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന പല ദൃശ്യങ്ങളും പ്രണവ് നേരിട്ട് യാത്ര ചെയ്ത് പകര്‍ത്തുന്ന രീതിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും നിരവധിയുണ്ട്. 

ബാലതാരമായി 'ഒന്നാമന്‍' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പ്രണവ്, മലയാള സിനിമയിലെ യുവനടനാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ 'ഡിയേസ് ഈറേ' ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

pranav mohanla in bavaria

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES