Latest News

പ്രണവ് കല്യാണി വിവാഹം കാണാനുള്ള കാത്തിരിപ്പിലാണെന്ന് ആരാധകന്റെ കമന്റ്;  പ്രതികരിച്ച് ലിസി; ലിസിയുടെ വിഷു വിശേഷങ്ങള്‍ പങ്ക് വച്ചെത്തിയ പോസ്റ്റിന് പിന്നാലെ സോഷ്യലിടത്തില്‍ ചൂടന്‍ ചര്‍ച്ച

Malayalilife
പ്രണവ് കല്യാണി വിവാഹം കാണാനുള്ള കാത്തിരിപ്പിലാണെന്ന് ആരാധകന്റെ കമന്റ്;  പ്രതികരിച്ച് ലിസി; ലിസിയുടെ വിഷു വിശേഷങ്ങള്‍ പങ്ക് വച്ചെത്തിയ പോസ്റ്റിന് പിന്നാലെ സോഷ്യലിടത്തില്‍ ചൂടന്‍ ചര്‍ച്ച

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയും പുത്രനുമാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. കുട്ടിക്കാലം മുഴുവന്‍ ഒരുമിച്ച് ചിലവഴിച്ച ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. പ്രായം 30 കഴിഞ്ഞ ഇരുവരും അവിവാഹിതരുമാണ്. ബാച്ചിലര്‍ ജീവിതം തുടരുന്ന ഇവര്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ കുറെക്കാലമായി പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ, മക്കളുടെ ഈ ഒത്തുചേരല്‍ എപ്പോഴെങ്കിലും നടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പില്‍ കഴിയുന്ന ആരാധകര്‍ ലിസിയോട് തന്നെ നേരിട്ട് ചോദ്യവുമായി എത്തിയപ്പോള്‍ നിര്‍ണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ലിസിയും. പിണക്കം മറന്ന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ച സന്തോഷത്തിനു പിന്നാലെയാണ് ലിസിയുടെ പ്രതികരണവും എത്തിയിട്ടുള്ളത്.

വിഷുദിനത്തില്‍ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നല്‍കിയത്. ''എല്ലാവര്‍ക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു'' എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്. ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ''ഇതൊരു തെറ്റായ വാര്‍ത്തയാണ്'' എന്ന് ലിസി മറുപടി നല്‍കി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേര്‍ ലിസിയുടെ മറുപടിക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

പ്രണവും കല്യാണിയും തമ്മില്‍ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകന്‍ ആലപ്പി അഷറഫ് മുന്‍പ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ:

''ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് അറിയേണ്ടത് കല്യാണിയെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.  അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം.  ഞാന്‍ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു.  ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവര്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവര്‍ തമ്മില്‍ അങ്ങനെ ഒരു റിലേഷന്‍ഷിപ്പ് ഇല്ല. ബ്രദര്‍സിസ്റ്റര്‍ ബന്ധമാണ് കുഞ്ഞുനാള്‍ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതില്‍ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.'' ആലപ്പി അഷറഫ് തന്റെ വിഡിയോയില്‍ പറഞ്ഞത് ഇങ്ങനെയാണ്.    

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പ്രണവും കല്യാണിയും നേരത്തെ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' തുടങ്ങിയ സിനിമകളിലെ ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കണ്ട് ആരാധകര്‍ക്കിടയില്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങള്‍ക്കാണ് ലിസി ഇപ്പോള്‍ വീണ്ടും വ്യക്തത വരുത്തിയിരിക്കുന്നത്.

Pranav mohanlal kalyani priyadarshan marriage rumers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES