വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഹ്യദയം . എന്നാല്‍ ചിത്രത്തിനായി പാടുന്നത് പ്യഥ്യിരാജ് ആണ് . ഈ വാര്‍ത്ത വിനീത് ശ്രീനിവാസന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത് . കഴിഞ്ഞ ദിവസമായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ് നടന്നിരുന്നത് . ചിത്രത്തില്‍ നായികയായി എത്തുന്നത് കല്ല്യാണി പ്രിയദര്‍ശനാണ് .
ഈ ചിത്രത്തിലൂടെയാകും ഒരു കാലത്ത് തെന്നിന്ത്യയില്‍ തന്നെ പ്രശസ്തമായ സിനിമ നിര്‍മാണ കമ്പനിയായ മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം തിരികെയെത്തുക . വൈശാഖ് സുബ്രമണ്യനാണ് മെറിലാന്‍ഡിന് വേണ്ടി സിനിമ നിര്‍മിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് തന്നെയാണ് .
ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി എത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാക്യത്തുമായ നോബിള്‍ തോമസാണ് . ചിത്രം ഓണം റിലീസായിട്ടാകും തീയറ്ററുകളില്‍ എത്തുക .