ബേസില്‍ ജോസഫും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. ചീട്ടുകളിക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള സൗബിനും പൊലീസ് വേഷത്തിലുള്ള ബേസിലുമാണ് പോസ്റ്ററിലുള്ളത്.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ രണ്ട് മുന്‍നിര സംവിധായകര്‍ നായകന്മാരാവുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.
ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എറണാകുളവും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ & എ എന്റര്‍ടെയ്ന്‍മെന്റ്സാണ് 'പ്രാവിന്‍ കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഗോകുല്‍ ദാസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആര്‍ഇ മാനേജര്‍: ബോണി ജോര്‍ജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍,വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: ഏസ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍: സ്നേക്ക്പ്ലാന്റ് എല്‍എല്‍പി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.