Latest News

ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്കില്ല; അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കും; നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് 

Malayalilife
ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്കില്ല; അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കും; നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് 

ലയാള സിനിമയിലേക്ക് നടനായി കടന്നു വന്ന വ്യക്തിയാണ് പൃഥ്വിരാജ്. സമൂഹിക പ്രസക്തിയുള്ള നിരവധി ചിത്രങ്ങള്‍ പിന്നീട് അദ്ദേഹം മലയാളത്തിനു നല്‍കി. സമീപകീലത്ത് മലയാള സിനിമയിലെ താരങ്ങള്‍ രാഷ്ട്രീയത്തില്‍ എത്തുന്ന എന്ന ചര്‍ച്ചകള്‍ എത്തിയിരുന്നു. മമ്മുട്ടിയും മോഹന്‍ലാലും അത്തരത്തില്‍ രാഷ്ട്രീയത്തില്‍ എത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചിരുന്നു.എന്നാല്‍ നടന്‍ പൃഥ്വിരാജ് തന്റെ രാട്രീയ നിലപാടി വ്യക്തമാക്കിയിരിക്കുകയാണ്. 

ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത്. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച് തരൂരിന് നല്ല അറിവുണ്ട്.

താന്‍ കോളജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

prithviraj-said-about-political-entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES