Latest News

15 വര്‍ഷത്തിന് ശേഷം പൃഥിരാജ് വൈശാഖ് കൂട്ടുകെട്ട്; ആമിര്‍ അലിയായി പൃഥ്വിരാജ് എത്തുന്ന ഖലീഫയ്ക്ക് തുടക്കം; ഒരുങ്ങുന്നത് ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍

Malayalilife
15 വര്‍ഷത്തിന് ശേഷം പൃഥിരാജ് വൈശാഖ് കൂട്ടുകെട്ട്; ആമിര്‍ അലിയായി പൃഥ്വിരാജ് എത്തുന്ന ഖലീഫയ്ക്ക് തുടക്കം; ഒരുങ്ങുന്നത് ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 6ന് ആണ് ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുക. ലണ്ടനിലാണ് തുടക്കം. മമ്മൂട്ടി പടം പോക്കിരി രാജ ആയിരുന്നു മുന്‍പ് വൈശാഖും പൃഥ്വിരാജും ഒന്നിച്ച ചിത്രം. 

പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുക. ലണ്ടനും പ്രധാന ലൊക്കേഷനാണ്.

ആമിര്‍ അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ പൃഥ്വിരാജ് എത്തുക. 'പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരി?ഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്ക്‌സ് ബിജോയ് സം?ഗീതം ഒരുക്കുന്നു. സത്യന്‍ സൂര്യന്‍ ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു.

2022ല്‍ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ല്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിങ്. 

Read more topics: # ഖലീഫ
prithviraj vysakh movie khalifa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES