Latest News

വിദ്യാ ബാലന്റെയും പ്രിയാമണിയുടെ മുത്തച്ഛന്‍മാര്‍ സഹോദരങ്ങള്‍; അടുത്ത ബന്ധുക്കളാണെങ്കിലും പരസ്പരം സംസാരിക്കുന്ന ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ല; സ്‌ക്രീനില്‍ താരത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്; പ്രിയാമണിയുടെ വാക്കുകളിങ്ങനെ

Malayalilife
വിദ്യാ ബാലന്റെയും പ്രിയാമണിയുടെ മുത്തച്ഛന്‍മാര്‍ സഹോദരങ്ങള്‍; അടുത്ത ബന്ധുക്കളാണെങ്കിലും പരസ്പരം സംസാരിക്കുന്ന ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ല; സ്‌ക്രീനില്‍ താരത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്; പ്രിയാമണിയുടെ വാക്കുകളിങ്ങനെ

ബോളിവുഡ് നടി വിദ്യ ബാലനും താനും അടുത്ത ബന്ധുക്കളാണെങ്കിലും, തമ്മില്‍ സംസാരിക്കാനുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും നടി പ്രിയാമണി. സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കും മുത്തച്ഛന്മാര്‍ സഹോദരങ്ങളാണെന്നും, കുടുംബബന്ധം നിലവിലുണ്ടെങ്കിലും വ്യക്തിപരമായ അടുപ്പം തങ്ങള്‍ തമ്മില്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങള്‍ പൊതുവെ സംസാരിക്കാറില്ല. ബന്ധുക്കളാണെങ്കിലും അത്തരമൊരു കണക്ഷന്‍ ഞങ്ങള്‍ക്കിടയിലില്ല,' പ്രിയാമണി പറഞ്ഞു. വിദ്യയുടെ അച്ഛന്‍ ബാലന്‍ അങ്കിളുമായിട്ടാണ് താന്‍ കൂടുതല്‍ സംസാരിക്കുന്നതെന്നും, ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം തന്റെ പിതാവിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യ ബാലന്‍ ഒരു മികച്ച നടിയാണെന്നും, അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഒരു പ്രേക്ഷക എന്ന നിലയില്‍ അവരെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. 

വിദ്യ ബാലന്‍ അവസാനമായി അഭിനയിച്ച ചിത്രം 2024-ല്‍ പുറത്തിറങ്ങിയ 'ഭൂല്‍ ഭുലയ്യ 3' ആണ്. അനീസ് ബസ്മി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയകരമായി പ്രദര്‍ശിപ്പിക്കുകയും 389.28 കോടി രൂപ കളക്ഷന്‍ നേടുകയും ചെയ്തു. വിദ്യയുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

പ്രിയമണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ആണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന്‍ നായകന്‍' എന്ന ചിത്രത്തിലാണ് പ്രിയാമണി അടുത്തതായി അഭിനയിക്കുന്നത്. വിജയ്, പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 2026 ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

priya mani about vidya balan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES