Latest News

ഞങ്ങള്‍ക്ക് വീണ്ടും നഷ്ടപ്പെട്ടു... 'രണ്ടാമത്തെ കുഞ്ഞി'നെയും നഷ്ടമായി: ഹൃദയം തകരുന്നുവെന്ന് നടി പ്രിയാ മോഹന്റെ കുറിപ്പ്...

Malayalilife
topbanner
ഞങ്ങള്‍ക്ക് വീണ്ടും നഷ്ടപ്പെട്ടു... 'രണ്ടാമത്തെ കുഞ്ഞി'നെയും നഷ്ടമായി: ഹൃദയം തകരുന്നുവെന്ന് നടി പ്രിയാ മോഹന്റെ കുറിപ്പ്...

ടി പ്രിയ മോഹന്റെയും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയുടെയും കുടുംബം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മകന്‍ വേദുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ കൊവിഡ് കാലത്ത് മകനൊപ്പം വിദേശത്തേക്ക് പോയതും അവിടെ നിന്നുള്ള വിശേഷങ്ങളുമാണ് പറഞ്ഞത്. അങ്ങനെ യൂട്യൂബില്‍ സജീവമായി വീഡിയോസ് ഇടാറുള്ള താരങ്ങള്‍ ഒരു മോശം വാര്‍ത്ത സംഭവിച്ചത് രണ്ടാഴ്ച മുമ്പ് പങ്കുവച്ചിരുന്നു. താരദമ്പതിമാരുടെ ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്ത സംഭവമായിരുന്നു അത്. ഇതേ കുറിച്ച് പ്രിയ മോഹനും നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു.

ഇപ്പോഴിതാ, താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജും ഹാക്ക് ചെയ്തിരിക്കുകയാണ് ഏതോ വിരുതന്മാര്‍. ബാങ്കോംക്ക് ഫാഷന്‍ ബൂട്ടിംക് എന്ന പേജാണ് ഹാക്കേഴ്സിന്റെ പിടിയിലായത്. തന്റെ മുന്ൂ വര്ഷത്തെ അധ്വാനവും പ്രയ്ത്നവുമാണ് ഇതോടെ നഷ്ടമായതെന്നും ദയവായി എല്ലാവരും ഈ പേജ് അണ്‍ ഫോളോ ചെയ്യണമമെന്നും നടി അഭ്യര്‍ത്ഥിച്ചിരിക്കുന്നു. പുതിയ പേജ് ഉടന്‍ തുടങ്ങുമെന്നും താരം അറിയിച്ചിട്ടുണട്്. 30,000ത്തിലധികം ഫോളോവേഴ്സ് ഉള്ള ചാനലാണ് പ്രിയയ്ക്ക് നഷ്ടമായത്.  

ഏകദേശം രണ്ടരലക്ഷത്തിന് മുകളില്‍ ആളുകള്‍ സബ്‌സ്‌ക്രൈബ് ഉണ്ടായിരുന്ന യൂട്യൂബ് ചാനലാണ് നേരത്തെ നഷ്ടമായത്. 2019 ലായിരുന്നു പ്രിയയും നിഹാലും ചേര്‍ന്ന് ചാനല്‍ ആരംഭിച്ചത്. വീട്ടിലെ വിശേഷങ്ങള്‍, യാത്രകള്‍, ഷോപ്പിങ്ങ്, ഭക്ഷണം, എന്ന് വേണ്ട പലവിധ കാര്യങ്ങളാണ് താരങ്ങള്‍ വീഡിയോയിലൂടെ പറയാറുള്ളത്. ഏറ്റവുമൊടുവില്‍ കുഞ്ഞിനൊപ്പം റഷ്യയിലേക്ക് പോയ വീഡിയോസായിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. നടന്‍ ഇന്ദ്രജിത്തും കുടുംബത്തിനും ഒപ്പമായിരുന്നു ഈ യാത്ര. മഞ്ഞുമലയില്‍ നിന്നടക്കമുള്ള രസകരമായ വീഡിയോസും താരദമ്പതിമാര്‍ കാണിച്ചിരുന്നു.

Read more topics: # priya mohan,# nihal pillai
priya mohan nihal pillai

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES