കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരസുന്ദരി പ്രിയ വാര്യരെ വിട്ടൊഴിയാതെ പാപ്പരാസികള്‍; താരത്തിന്റെ നെഞ്ചില്‍ കുത്തിയ ടാറ്റുവില്‍ ഒളിപ്പിച്ചത് എന്തെന്ന് കണ്ട് പിടിക്കുന്ന തിരക്കില്‍ ആരാധകര്‍..!

Malayalilife
കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരസുന്ദരി പ്രിയ വാര്യരെ വിട്ടൊഴിയാതെ പാപ്പരാസികള്‍; താരത്തിന്റെ നെഞ്ചില്‍ കുത്തിയ ടാറ്റുവില്‍ ഒളിപ്പിച്ചത് എന്തെന്ന് കണ്ട് പിടിക്കുന്ന തിരക്കില്‍ ആരാധകര്‍..!

തെന്നിന്ത്യന്‍ ആരാധകരുടെ ചര്‍ച്ച വിഷയമായിരുന്നു പ്രിയാ വാര്യര്‍. തന്റെ ആദ്യ ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ പ്രശസ്തയായത്. വാലന്റൈന്‍സ് ഡെക്ക് റിലീസാകുന്ന ആദ്യ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിന്റെ പ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

എന്നാല്‍ ചിത്രങ്ങളേക്കാള്‍ ഉപരി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രിയയുടെ നെഞ്ചിലും കൈയ്യിലും കുത്തിയ ടാറ്റു എന്താണെന്നാണ്. 
തെലുങ്ക് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം പ്രിയാ വാര്യര്‍ നെഞ്ചില്‍ പച്ചകുത്തിയത് എന്തെന്നതാണ്. താരത്തിന്റെ ടാറ്റുവാണ് ക്യാമറകണ്ണികളില്‍ പതിഞ്ഞത്. ഇത് എന്താണ് എഴുതിയത് എന്ന് കണ്ട് പിടിക്കുന്ന തിരക്കിലാണ് പാപ്പരാസികള്‍.

ഇളം പച്ച നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പുമായിരുന്നു പ്രിയ ധരിച്ചിരുന്നത്.  ടാറ്റൂ കൃത്യമായി ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള വസ്ത്രമാണ് പ്രിയ തെരഞ്ഞെടുത്തിരുന്നത് എന്നത് ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലാക്കാം. 'ഈ നിമിഷത്തില്‍ ജീവിക്കുക' എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് വരിയാണ് പ്രിയ പച്ചകുത്തിവെച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് ടോളിവുഡിലെ സിനിമാ കോളങ്ങള്‍. 

അതുപോലെ താരത്തിന്റെ കൈയില്‍ വി എന്നെഴുതി ഒരു റോസാപൂവും വരച്ചുവെച്ചിട്ടുണ്ട്. എന്തായാലും ട്രോളന്മാരുടെ അടുത്ത വകയ്ക്ക് ഉള്ളത് കണ്ട് വെച്ചത് പോലെയാണ് താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


 

priya varrier,new photos of audio launch,fans about her tattoo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES