ഏറെ കാലത്തെ പ്രണയത്തിന് ശേഷമണ് ഇന്ത്യന്‍ താരസുന്ദരി പ്രിയങ്ക ചേപ്രയും പോപ് ഗായകന് നക് ജൊനാസും വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഒരുമിച്ചുള്ള ഹണിമൂണ്‍ ആഘോഷ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാ്ം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിദേശമാധ്യമങ്ങള്‍ പോലും ഇവരുടെ പ്രണയവിവാഹത്തെ വിമര്‍ശിച്ച് എഴുതിയപ്പോള്‍ പോലും ആരാധകരുടെ നീണ്ട നിര ഇവര്‍ക്ക് കൂട്ടായി നിന്നിരുന്നു. ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച പോപ്പ് സോങ്ങിനുള്ള എം.ടി.വി വീഡിയോ മ്യൂസിക്ക് അവാര്‍ഡ് വാങ്ങാനെത്തിയ നിക്ക് ജൊനാസിന്റെ ചിത്രവും പിന്നീട് പ്രിയങ്ക ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു ഫോട്ടോഷോപ്പ് ചിത്രവുമാണ് തരംഗമായി മാറുന്നത്. മികച്ച പോപ് സോങ്ങിനുള്ള എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരം ഇക്കുറി ജൊനാസ് സഹോദരന്‍മാരാണ് കരസ്ഥമാക്കിയത്.
പുരസ്‌കാരപ്രഖ്യാപനവേദിയില്‍ നിക്ക് ജൊനാസിനൊപ്പം സഹോദരന്‍മാരായ ജോ ജൊനാസ്, കെവിന്‍ ജൊനാസ് എന്നിവരും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നു. പ്രിയങ്ക സിനിമാത്തിരക്കുകള്‍ക്കിടയില്‍ പെട്ടതിനാല്‍ ചടങ്ങില്‍ നിക്കിനൊപ്പം എത്താനായില്ല. പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജോയുടെ ഭാര്യ സോഫി ടര്‍ണറും കെവിന്റെ ഭാര്യ ഡാനിയല്‍ ജൊനാസും ഭര്‍ത്താക്കന്‍മാര്‍ക്ക് സ്നേഹ ചുംബനങ്ങള്‍ നല്‍കി. എന്നാല്‍ നിക്ക് അവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു. കാണികളെ നോക്കി പുഞ്ചിരി തൂകി നിന്നനിക്കിന്റെ ചിത്രങ്ങള്‍ 'പാവം നിക്ക്' തുടങ്ങിയ രസകരങ്ങളായ തലക്കെട്ടുകളോടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ഇതില്‍ അസ്വസ്ഥയായി പ്രിയങ്ക ചോപ്ര ചിത്രത്തില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു.
നിക്ക് പ്രിയങ്കയെ ആലിംഗനം ചെയ്ത് നില്‍ക്കുന്നതായി ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തിയാണ് പ്രിയങ്കയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. 'ഞാന്‍ എന്നെന്നും നിന്നോടൊപ്പമുണ്ട് നിക്ക്.. നിക്ക് സഹോദരന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.. നിങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.' എന്ന കുറിപ്പോടെയാണ് പ്രിയങ്കയുടെ പോസ്റ്റ്. പ്രിയങ്കയുടെ പ്രവൃത്തിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.