പ്രിയങ്ക ചോപ്രയ്ക്ക് 20 വര്‍ഷം മുമ്പ് മിസ് ഇന്ത്യന്‍ പട്ടം ലഭിക്കാന്‍ കാരണമായ ആ ചോദ്യവും ഉത്തരവും ഇതാ; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
പ്രിയങ്ക ചോപ്രയ്ക്ക് 20 വര്‍ഷം മുമ്പ് മിസ് ഇന്ത്യന്‍ പട്ടം ലഭിക്കാന്‍ കാരണമായ ആ ചോദ്യവും ഉത്തരവും ഇതാ; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ലോകസുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. സംഗീതഞ്ജന്‍ കൂടിയായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചതോടെ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫാഷന്‍ ലോകത്തെ ഐക്കണ്‍ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്കിനൊപ്പം അമേരിക്കയിലാണ് പ്രിയങ്കയുടെ താമസം. 37 കാരിയായ പ്രിയങ്കയും 26 കാരന്‍ നിക്കും പ്രണയിച്ച് വിവാഹിതരായവരാണ്. 2018 ല്‍ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ഇവരുടേത്. ഹിന്ദു-ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ട് ദിവസമായിട്ടായിരുന്നു ചടങ്ങ് നടന്നത്.

2000ല്‍ മിസ് ഇന്ത്യന്‍ പട്ടം നേടിയതിന് ശേഷമാണ് പ്രിയങ്ക സിനിമയില്‍ എത്തുന്നത്. ഇതേ വര്‍ഷം തന്നെ ലോകസുന്ദരി കിരീടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡ് സിനിമകോളങ്ങളില്‍ വൈറലാകുന്നത് പ്രിയങ്കയ്ക്ക് മിസ് ഇന്ത്യന്‍ പട്ടം ലഭിക്കാന്‍ കാരണമായ ചോദ്യവും നടി ഇതിന് നല്‍കിയ ഉത്തരവുമാണ്. മിസ്ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് 20 വര്‍ഷം മുന്‍പത്തെ ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കീരിടം ലഭിക്കുന്നതിന് തൊട്ട് മുമ്പെ നടിക്ക് നേരിടേണ്ടി വന്ന ചോദ്യമായിരുന്നു ഇത്. രാഹുല്‍ ശര്‍മയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. ഏദന്‍തോട്ടത്തിലെ പോലീസ് ഓഫീസറാണ് നിങ്ങളെങ്കില്‍ പാപം ചെയ്ത കുറ്റത്തിന് നിങ്ങള്‍ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സര്‍പ്പത്തെയോ?ഞാന്‍ ഏദന്‍തോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കില്‍, സര്‍പ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാത്താന്‍ ശരിയാണെന്ന് ഹവ്വ കരുതി, അവള്‍ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മില്‍ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാര്‍മ്മികതയാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. -

 

answer that made Priyanka Chopra win Miss India 2000

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES