Latest News

സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ പ്രാധാന്യം;  മകള്‍  മാലതി മേരിക്കും അങ്ങനെ തന്നെയാവണം എന്ന് നിക്കിനും പ്രിയങ്കയ്ക്കും നിര്‍ബന്ധം; രണ്ടാമത്തെ കുഞ്ഞും വാടക ഗര്‍ഭപാത്രത്തിലൂടെ തന്നെയായിരിക്കും എന്ന് താരദമ്പതികള്‍

Malayalilife
 സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ പ്രാധാന്യം;  മകള്‍  മാലതി മേരിക്കും അങ്ങനെ തന്നെയാവണം എന്ന് നിക്കിനും പ്രിയങ്കയ്ക്കും നിര്‍ബന്ധം; രണ്ടാമത്തെ കുഞ്ഞും വാടക ഗര്‍ഭപാത്രത്തിലൂടെ തന്നെയായിരിക്കും എന്ന് താരദമ്പതികള്‍

ഭിനേത്രി, പ്രൊഡ്യൂസര്‍, ബിസിനസ് സംരഭക തുടങ്ങി മേഖലകളിലെല്ലാം നിറഞ്ഞ് നില്ക്കുകയാണ് പ്രിയങ്ക ചോപ്ര.ഗായകന്‍ നിക് ജോനാസുമായി വിവാഹിതയായ നടി അമേരിക്കയിലാണ് താമസമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെഇന്ത്യന്‍ കുടുംബങ്ങളുടെ യാഥാസ്ഥിതിക കാഴ്പ്പാടുകളും രീതികളും തിരുത്തിക്കുറിക്കുന്ന താരമെന്ന വിശേഷണാണ് നടി പ്രിയങ്ക ചോപ്രയ്ക്കുള്ളത്.  ഈ വര്‍ഷം ജനുവരിയില്‍ വാടക ഗര്‍ഭ ധാരണത്തിലൂടെ ഒരു പെണ്‍കുഞ്ഞിനെയും ഇവര്‍ സ്വീകരിച്ചത്. ഇപ്പോളിതാ രണ്ടാമത്തെ കുഞ്ഞിനെയും വാടക ഗര്‍ഭത്തിലൂടെ സ്വീകരിക്കുമെന്ന് താരം അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. 

മാലതി മേരി എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രിയങ്കയുടെ ഇന്ത്യന്‍ കുടുംബ പാരമ്പര്യവും നിക്കിന്റെ പാശ്ചാത്യ പശ്ചാത്തലവും പരിഗണിച്ചാണ് ഈ പേര് നല്‍കിയത്. ആറു മാസം പ്രായമായ മകളെ ഇതുവരെ പ്രിയങ്കയും നിക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിട്ടില്ല. മകള്‍ ഒപ്പമുള്ള ഫോട്ടോകളില്‍ മകളുടെ മുഖം മറച്ചാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കാറ്.

വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവരും രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വീകരിക്കുമെന്നാണ് ഹോളിവുഡ്‌ലൈഫില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ അതേപറ്റി ആലോചിക്കുന്നില്ല. പക്ഷെ ഭാവിയില്‍ മറ്റാെരു കുഞ്ഞ് കൂടി വേണമെന്ന് ഇരുവര്‍ക്കും ആഗ്രഹമുണ്ടെന്നാണ് താരങ്ങളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍  പ്രതികരിച്ചത്.

'സഹോദരങ്ങള്‍ക്ക് ഇരു താരങ്ങളുടെയും ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. മാലതിക്കും അങ്ങനെ തന്നെയായിരിക്കണം എന്നവര്‍ക്കുണ്ട്. നിലവില്‍ മറ്റൊരു കുഞ്ഞിനെ സ്വീകരിക്കാന്‍ ഇരുവര്‍ക്കും പറ്റില്ല' 'പക്ഷെ അതിനെ പറ്റി ആലോചിക്കുമ്പോള്‍ വാടകഗര്‍ഭ ധാരണത്തിലൂടെ തന്നെയായിരിക്കും,' താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

തന്റെ സഹോദരങ്ങളുടെ മക്കളില്‍ നിന്നും വലിയ പ്രായ വ്യത്യാസം തന്റെ മക്കള്‍ക്കുണ്ടാവരുതെന്ന് നിക്കിന് ആഗ്രഹമുണ്ടെന്നും ഈ വൃത്തങ്ങള്‍ പറയുന്നു. നിക് ജോനാസിന് കെവിന്‍ ജോനാസ്, ജോ ജോനാസ് എന്നീ സഹോദരങ്ങളുമായി വലിയ ആത്മ ബന്ധമാണുള്ളത്.

ഈ ബന്ധം തന്റെ മക്കളും സഹോദരങ്ങളുടെ മക്കളും തമ്മില്‍ ഉണ്ടാവണമെന്നാണ് നിക്കിന്റെ നിര്‍ബന്ധം. ഏകദേശം ഒരേ പ്രായത്തിലുള്ള കുട്ടികളാവുമ്പോള്‍ ആത്മബന്ധം കൂടുമെന്നതിനാലാണ് പ്രായ വ്യത്യാസം ഉണ്ടാവരുതെന്ന് നിക്ക് പറയാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. 

'നിക് ഇതേ പറ്റി സഹോദരങ്ങളോട് സംസാരിച്ചിട്ടുണ്ട്. സ്വന്തം കുട്ടികള്‍ തമ്മിലും സഹോദരങ്ങളുടെ കുട്ടികളും ഏകദേശം ഒരേ പ്രായത്തിലായിരിക്കണമെന്ന് നിക്കിനുണ്ട്. കസിനുകള്‍ ഉണ്ടായിരിക്കണമെന്നത് അവരെ സംബന്ധിച്ച് പ്രധാനമാണ്. കുട്ടികള്‍ തമ്മില്‍ സ്വാഭാവികമായുണ്ടായിക്കാെണ്ടിരിക്കുന്ന അടുപ്പത്തെ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു,' താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതിങ്ങനെ.

priyanka chopra to welcome next child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES