ജീവിക്കാൻ അത്യാവശ്യമായി വേണ്ട മൂന്ന് കാര്യങ്ങൾ ഇതൊക്കെയാണ്; ഭർത്താവിന് തീരെ ഇഷ്‌ടമില്ലാത്ത കാര്യം ഇതാണ്; മനസ്സ് തുറന്ന് നടി ശ്വേത മേനോൻ

Malayalilife
topbanner
ജീവിക്കാൻ അത്യാവശ്യമായി വേണ്ട മൂന്ന് കാര്യങ്ങൾ ഇതൊക്കെയാണ്; ഭർത്താവിന് തീരെ ഇഷ്‌ടമില്ലാത്ത കാര്യം ഇതാണ്; മനസ്സ് തുറന്ന് നടി ശ്വേത മേനോൻ

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മോഹന്‍. മലയാളം,ഹിന്ദി,കന്നഡ,തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ ഭർത്താവായ ശ്രീവത്സന് ശ്വേതയിൽ ഇഷ്ടമില്ലാത്ത കാര്യത്തപ്പറ്റി തുറന്ന് പറയുകയാണ് താരം.

 കുറേ കാര്യങ്ങൾ ഉണ്ടാവും. ഞാൻ കുറച്ചധികം മടി ഉള്ള ആളാണ്. കല്യാണത്തിന് മുൻപ് അച്ഛനും അമ്മയും എന്നെ ലാളിച്ചാണ് വളർത്തിയത്. പിന്നെ എന്റെ സ്റ്റാഫുകൾ, മേക്കപ്പും ഹെയറുമൊക്കെ കളയുന്നവരാണ്. ഇപ്പോൾ എന്റെ ഭർത്താവും ഉണ്ട്. മോളും അങ്ങനെയായി മാറുമെന്ന് തോന്നുന്നു. ഞാനിങ്ങനെ എവിടെ എങ്കിലും ഇരുന്ന് ഓർഡർ ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. അത് ശ്രീയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ശ്രീ ഭയങ്കരമായി മടുത്ത് വരുമ്പോൾ ആണെങ്കിൽ പോലും കണ്ണാ എനിക്കൊരു കോഫി തരുമോ, ദോശ കഴിക്കാൻ തോന്നും എന്നൊക്കെ ഞാൻ പറയും. ചിലപ്പോൾ നല്ല ദേഷ്യമൊക്കെ വരും.

ജീവിക്കാൻ അത്യാവശ്യമായി തനിക്ക് വേണ്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നും ശ്വേത പറയുന്നു. എനിക്കെന്റെ വീട്, അമ്മ, കുഞ്ഞ്, ഭർത്താവ്, സുഹൃത്തുക്കൾ തുടങ്ങിയതൊക്കെയാണ് ഒന്നാമത്തെ കാര്യം. പിന്നെ പൈസ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കുമെന്ന് പറയുന്ന ആൾക്കാർ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തെ കാര്യം ആരോഗ്യമാണ്. ഫാമിലി, വെൽത്ത്, ഹെൽത്ത്, ഈ മൂന്ന് കാര്യവുമില്ലാതെ ജീവിക്കാൻ പറ്റില്ല.

Actress swetha menon words about her life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES