മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. അഹാന ദിയ ഹന്‍സിക ഇഷാനി താരലഹോദരങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിൽ വൈറലാണ്.സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്.എന്നാൽ ഇപ്പോൾ കൃഷ്ണകുമ്മറിന്റെ മകൾ അഹാനയുടെ കിടിലൻ നൃത്ത ചുവടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വെെറലായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബാദ്ഷയും ഒരുമിച്ച ഗേണ്ഡ ഫൂല്‍ എന്ന ഗാനത്തിത്തിനാണ് അഹാന ചുവട് വയ്ക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന വേളകൾ ആഘോഷ പൂർണമാക്കാൻ ആണ് താരത്തിന്റെ ഈ നൃത്തം.
പാട്ടിനൊപ്പം അടിപൊളി നൃത്ത ചുവടുകൾ വയ്ക്കുന്ന അഹാന രണ്ട് ഗെറ്റപ്പിലാണ് വിഡിയോയിലൂടെ ആരാധകർക്ക് മുന്നിൽ എത്തുന്നത്. അഹാന തന്നെയാണ് വീഡിയോ ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിലാകെ താരത്തിന്റെ വീഡിയോ തരംഗമായി മാറുകയും ചെയ്‌തു.അഹാനയുടെ നൃത്തത്തിന് കമന്റുമായി സോഷ്യൽ മീഡിയയിൽ ആരാധകരും താരങ്ങളും എത്തിയിരുന്നു. തരണത്തിന്റെ വീഡിയോയ്ക്ക് ചുവടെ നവ്യ നായരും കമന്റ് നൽകിയിട്ടണ്ട്. അഹാന പിന്തുടരുന്നത് സൊണാലി ഭദൗരിയ്യ തയ്യാറാക്കിയ കൊറോയിഗ്രഫിയാണ്. ചടുലമായ താരത്തിന്റെ നൃത്ത ചുവടുകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നടി വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത്. മക്കള്‍ക്കൊപ്പമുളള വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ പിതാവായ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അഹാനയ്ക്ക് പുറമെ ഡാൻസ് വിഡിയോകളുമായി സഹോദരങ്ങളായ ഇഷാനി, ദിയ, ഹന്‍സിക എന്നിവരും എത്താറുണ്ട്. ഏറെ സിനിമ തിരക്കുകൾ ഉണ്ട് എങ്കിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അഹാന കൃഷ്ണ.ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്.അഹാനയുടെ എറ്റവും പുതിയ ചിത്രം സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ്.