ഇവര്‍ക്ക് കുട്ടികളായില്ലേ; കുട്ടികളായില്ലെങ്കിലും ഞങ്ങള്‍ ഹാപ്പിയെന്ന് ദീപ്തിയും വിധു പ്രതാപും

Malayalilife
topbanner
ഇവര്‍ക്ക് കുട്ടികളായില്ലേ; കുട്ടികളായില്ലെങ്കിലും ഞങ്ങള്‍ ഹാപ്പിയെന്ന് ദീപ്തിയും വിധു പ്രതാപും

 

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും. ഇവരുടെ യൂട്യൂബ് ചാനലും ഏറെ ശ്രദ്ധേയമാണ്. രസകരമായ ക്യാപ്ഷനുകള്‍ കുറിച്ചാണ് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ എത്താറുളളത്. കൊവിഡ് കാലം തുടങ്ങിയതോടെ ലോക്ക്ഡൗണ്‍ സമയത്തെ വിശേഷങ്ങളും മറ്റുമായി നിരവധി വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിധു പ്രതാപ് ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ദൂരദര്‍ശനിലുണ്ടായിരുന്ന പ്രതികരണം പരിപാടി മാതൃകയിലാണ് വിധുവും ദീപ്തിയും ക്യു ആന്‍ഡ് എ സെഷന്‍ വീഡിയോ ചെയ്തിരിക്കുന്നത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലുള്ള പലരും ചോദിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറപുടിയാണ് പ്രതികരണം വീഡിയോയിലുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങിയത്. അയച്ചുകിട്ടിയവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത് ദീപ്തിയായിരുന്നു. മറുപടി പറഞ്ഞത് വിധുവും.

ക്ഷണിക്കപ്പെടാത്ത അതിഥി എന്ന നിങ്ങളുടെ ഹ്രസ്വചിത്രം കണ്ടപ്പോളുണ്ടായ സംശയമായിരുന്നു ഒരാള്‍ കത്തില്‍ ഉന്നയിച്ചിരുന്നത്. വീഡിയോയിലുള്ള ലക്കി എന്ന നായക്കുട്ടി ആരുടെ നായയാണെന്നും അവന്റെ അഭിനയം അഭിനന്ദനം അര്‍ഹിക്കുന്നതാണുമെന്നായിരുന്നു കത്തില്‍. ഓഹോ അപ്പോള്‍ ആ വീഡിയോയിലെ മറ്റ് ശുദ്ധ കലാകാരന്മാരെ ആര്‍ക്കും വേണ്ടേയെന്നാണ് വിധു മറുപടിയില്‍ തിരിച്ച് ചോദിച്ചത്. അവനൊരു കഥയില്ലാത്തവനാണെന്നും വിധു ചിരിച്ചുകൊണ്ട് പറഞ്ഞു. അത് ചേച്ചിയുടെ പട്ടികുട്ടിയാണെന്ന് ദീപ്തിയും പറയുകയുണ്ടായി. നിങ്ങളുടെ വീഡിയോയില്‍ വരുന്ന വെറോനിക്ക എന്ന കൂട്ടുകാരിയെ കുറിച്ചായിരുന്നു വേറെയൊരു ആരാധകന്റെ ചോദ്യം. വെറോനിക്കയെ അടുത്ത വീഡിയോയില്‍ കൊണ്ടുവരണമെന്ന റിക്വസ്റ്റും ഉണ്ടായിരുന്നു.

ഇവര്‍ക്ക് കുട്ടികളില്ലേ എന്നതായിരുന്നു മുഖത്തടിച്ചതുപോലുള്ള അടുത്ത ചോദ്യം. രസകരമായ വിധത്തിലാണ് വിധുവും ദീപ്തിയും പ്രതികരിച്ചത്. തല്‍ക്കാലത്തേക്കില്ല, ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്. കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എന്‍ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു. കുത്താന്‍ വേണ്ടിയും അല്ലാതെ സ്‌നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മള്‍ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ടിരിക്കുകയെന്ന് വിധുവും ദീപ്തിയും പറഞ്ഞു.

Deepthi and vidhuprathap reaction about questions

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES