മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് ജി വേണുഗോപാലിന്റെ മകനും യുവഗായകനുമായ അരവിന്ദ് വിവാഹിതനായി. കോവളത്തെ കടലിന് തീരത്ത് ഒരുക്കിയ പ്ര്‌ത്യേക മണ്ഡപിത്താല്‍ വച്ചാണ് സ്‌ന്‌ഹേയെ അരവിന്ദ് താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
വള്ളപ്പാട്ട് പാടി ആണ് വധുവരന്മാരെ മണ്ഡപത്തിലേക്ക് ആനയിച്ചത്. പിന്നാലെ അരളിപ്പൂക്കള്‍ വിതറിയ പരവതാനിയിലൂടെ വധുവരന്മാര്‍ വേദിയിലേക്ക് എത്തി. ചുവന്ന പട്ടുസാരിയാണ് വധുവാകുവാന്‍ സ്നേഹ തെരഞ്ഞെടുത്തത്. സുരേഷ് ഗോപി ഭാര്യ രാധിക, ശ്രീകണ്ഛന്‍ നായര്‍ തുടങ്ങി സിനിമ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിവാഹത്തിന് എത്തിച്ചേര്‍ന്നത്
സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ജി. വേണുഗോപാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആ വിവരം ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസം അച്ഛമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ അരവിന്ദ് എത്തിയ ചിത്രം ഗായകന്‍ പങ്കുവച്ചിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത ലോകത്തേക്ക് എത്തിയതാണ് അദ്ദേഹത്തിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍. ഹൃദയം എന്ന സൂപ്പര്‍ സിനിമയിലെ നഗുമോ എന്ന ഗാനത്തിലൂടെ വന്‍ തരംഗം സൃഷ്ടിക്കാന്‍ അരവിന്ദിന് കഴിഞ്ഞു. സ്നേഹ അജിത്ത് എന്ന നടിയും നര്‍ത്തകിയും മോഡലും കളരി ആര്‍ട്ടിസ്റ്റും അതിലെല്ലാം ഉപരി ഒരു അഡ്വക്കേറ്റും ഒക്കെയായ പെണ്‍കുട്ടിയെയാണ് അരവിന്ദ് വിവാഹം കഴിക്കുവാന്‍ പോകുന്നത്. മമ്മൂക്കയുടെ ബസൂക്ക എന്ന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തിയ സ്നേഹ തന്റെ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബസൂക്ക കൂടാതെ അംഅഃ എന്ന ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രമായും അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ ഷാഹിനയായും എല്ലാം അഭിനയിച്ചിട്ടുള്ള സ്നേഹ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. അതേസമയം, സ്നേഹയുടെയും അരവിന്ദിന്റെയും പ്രണയ വിവാഹം കൂടിയാണ് എന്നതാണ് മറ്റൊരു വിശേഷം. വര്‍ഷങ്ങളായുള്ള ഇവരുടെ പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹനിശ്ചയത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സ്നേഹയും അരവിന്ദും തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന വിശേഷം അറിയിച്ചത്. ഒരു ഗായകനായി തിളങ്ങുന്നതിനൊപ്പം തന്നെ ഫിലിം മേക്കറാവണമെന്ന ആഗ്രഹവും കൊണ്ടു നടക്കുന്നയാളാണ് അരവിന്ദ്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സിനിമാ പഠനം അരവിന്ദ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അരവിന്ദിന് പുറമെ അനുപല്ലവി എന്ന മകളും ജി വേണുഗോപാലിനുണ്ട്.