ചലച്ചിത്ര അഭിനേത്രി, മോഡൽ , അവതാരക എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ശ്വേത വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് പലരും ശ്വാസം മുട്ടി വീടിനുള്ളില്‍ കഴിയുമ്പോഴും താരം അതീവ സന്തുഷ്‌ടയാണ്. ഭർത്താവിനും കുഞ്ഞിനുമൊപ്പം എല്ലാ തിരക്കുകളും മാറ്റിവച്ച് അവരോടൊപ്പം സമയം ചിലവിടുകയാണ് ഇപ്പോൾ താരം.
ശ്വേതയുടെ വാക്കുകളിലൂടെ
വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും ഏറെ ഇഷ്ടമാണ് എനിക്ക്. അതുകൊണ്ട് ലോക്ക്ഡൗണില്‍
എനിക്ക് ബോറടിയില്ല. മുമ്പത്തെക്കാള്‍ ഏറെ സമയം കിട്ടുന്നു എന്ന സന്തോഷമുണ്ട്. ഈ ലോക്ക്ഡൗണ്‍-കൊറോണ കാലത്തിനും ശേഷമുള്ള നമ്മുടെ ജീവിതം ഒരിക്കലും പഴയതാകില്ല എന്നെനിക്ക് നന്നായി അറിയാം. അതിനാല്‍ മകള്‍ക്കും ശ്രീയ്ക്കുമൊപ്പമുള്ള നേരം കഴിയുന്നത്ര ആഘോഷിക്കുകയാണ്. ഞാന്‍ ജനിച്ചുവളർന്നത് മുംബൈയിലാണ്. കുട്ടിക്കാലത്ത് സമൂസ, ഗുലാബ് ജാമൂന്‍, വട പാവൊക്കെയായിരുന്നു പ്രിയം. പിന്നീട് അതൊക്കെ ഉണ്ടാക്കാന്‍ പഠിച്ചു. എന്നാല്‍ ജോലിത്തിരക്കില്‍ മകള്‍ക്കായി അതൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ഈ ദിവസങ്ങളില്‍ അതെല്ലാം ഉണ്ടാക്കി നല്കി അവളെ ലാളിക്കുന്നുണ്ട്. ഭര്‍ത്താവ് തന്നെക്കാളേറെ പാചകം ആസ്വദിക്കുന്ന ആളാണ്. കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ശ്രീവത്സന്റെ മറ്റ് ഹോബികള്‍. ജീവിതം മാറിയിട്ടുണ്ട്. ഇപ്പോള്‍ നാല് ദിവസം കൂടുമ്പോള്‍ ഞാനോ ശ്രീയോ സാധനങ്ങള്‍ വാങ്ങിവരും. പുറത്തു പോകുന്നതിനെക്കാള്‍ പ്രയാസം അതിനുള്ള തയ്യാറെടുപ്പാണ്. തിരക്കൊഴിഞ്ഞപ്പോള്‍ മറ്റു വീടുകളിലേത് പോലെ ഞങ്ങളുടേതും ഒരു സാധാരണ ജീവിതമായി. ഞാനും ശ്രീയും വഴക്കടിക്കും. പിന്നീട് സ്‌നേഹിക്കും. മകള്‍ക്കൊപ്പം കളിക്കും. ശ്രീയുടെ ഗാര്‍ഡനിങ് ആസ്വദിക്കും. വീട് വൃത്തിയാക്കാനും അടുക്കിപ്പെറുക്കാനും സമയം കിട്ടുന്നുണ്ട്. നമ്മുക്കൊക്കെ ജീവിതം സത്യത്തില്‍ എത്ര മനോഹരമാണ്. എല്ലാ സൗകര്യങ്ങളുമുണ്ട്. വലിയ അനുഗ്രഹങ്ങളുണ്ട്. പക്ഷെ നാമത് കാണാതെ പോകുന്നു. കറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെ നാം നന്ദിയോടെ സ്മരിക്കേണ്ട എത്രയെത്ര കാര്യങ്ങള്‍.