Latest News

'ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല; വിവാഹം കഴിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മാളവിക ജയറാം

Malayalilife
'ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല; വിവാഹം കഴിക്കുന്നില്ലെന്ന്  തുറന്ന് പറഞ്ഞ് മാളവിക ജയറാം

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു. മാളവിക ഫോട്ടോ ഷൂട്ടുമായും പരസ്യ വീഡിയോയുമൊക്കെയായിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സജീവമാകുന്നത്. കൊറോണ കാലത്തെ താരപുത്രിയുടെ പരസ്യ വീഡിയോ ഇതിനോടകം  തന്നെ നിരവധി   ട്രോളുകള്‍ ആണ് ഏറ്റുവാങ്ങിയത്. 

പരസ്യ ചിത്രത്തിന്റെ ഉള്ളടക്കം എന്ന് പറയുന്നതിന് മകളുടെ വിവാഹത്തെ കുറിച്ച് സ്വപ്‌നം കാണുന്ന സാധാരണയൊരു അച്ഛന്റെ കഥയായിരുന്നു. അതേ സമയം ഈ പരസ്യത്തിൽ മകളുടെ വിവാഹത്തിന് ധൃതി കൂട്ടുന്ന അച്ഛനായിട്ടും അല്ലാതെയുമായി നിരവധി ട്രോളുകളും പുറത്ത് വന്നിരുന്നു. ഒപ്പം മകൻ കാളിദാസിന്റെ വിവാഹത്തെ കുറിച്ചും ട്രോളുകൾ പുറത്ത് വന്നിരുന്നു. അതേ സമയം ഈ പരസ്യ ചിത്രം പുറത്ത് വന്നതോടുകൂടി മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമംങ്ങളാകെ പ്രചരിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ മാളവിക തന്നെ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

താരപുത്രി വിവാഹം ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.'ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വസ്ത്രം വാങ്ങാനുള്ള ബ്രാന്‍ഡിനെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ മാളവിക. താരത്തിന്റെ ഈ പോസ്റ്റിന് ചുവടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുകൾ നൽകിയിരിക്കുകയാണ്. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു  പാർവതി കമന്റ് നൽകിയിരുന്നത്. അതേ സമയം താരത്തിന്റെ പോസ്റ്റിന് ചുവടെ എല്ലാവരും കേട്ടല്ലോ. ജയറാമേട്ടന്റെ ചക്കി കല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുതെന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമന്റ്. 


 

Malavika jayaram will not married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES