Latest News

പ്രശസ്ത നടി രാധാമണിയുടെ മകന്‍; കയ്യെത്തും ദൂരത്തിലെ സുഷമയുടെ കല്യാണചെക്കനായി ബിഗ് സ്‌ക്രീനില്‍; അമ്മയുടെ മരണ ശേഷം ജീവിതം നരകതുല്യം; നടന്‍ അഭിനയുടെ ജീവിതം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
പ്രശസ്ത നടി രാധാമണിയുടെ മകന്‍; കയ്യെത്തും ദൂരത്തിലെ സുഷമയുടെ കല്യാണചെക്കനായി ബിഗ് സ്‌ക്രീനില്‍; അമ്മയുടെ മരണ ശേഷം ജീവിതം നരകതുല്യം; നടന്‍ അഭിനയുടെ ജീവിതം വാര്‍ത്തകളില്‍ നിറയുമ്പോള്‍

യ്യെത്തും ദൂരത്ത് എന്ന മലയാള സിനിമ കാണാത്തവരുണ്ടാകില്ല. ഫഹദ് ഫാസില്‍ നായകനായ ആദ്യ ചിത്രമെന്ന പേരില്‍ ശ്രദ്ധേയമായ ആ ചിത്രത്തിലൂടെയാണ് നിഖിത എന്ന നടിയേയും മലയാളികള്‍ കണ്ടത്. അതിമനോഹരമായ നിരവധി ഗാനങ്ങളാല്‍ സമ്പന്നമായ ഈ സിനിമയിലൂടെ മലയാളികള്‍ കണ്ട നടനാണ് അഭിനയ്. അന്ന് വെറും 21കാരനായിരുന്ന അഭിനയ് ചിത്രത്തിലെ നായികയെ കെട്ടാന്‍ വരുന്ന ചുള്ളന്‍ പയ്യനായിട്ടാണ് എത്തിയത്. കറുത്ത കോട്ടും സ്യൂട്ടുമൊക്കെയിട്ട് സുന്ദരനായി വന്ന അഭിനയ് ഏതാനും മിനിറ്റുകള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുവെങ്കിലും മലയാളി മനസുകളില്‍ ശ്രദ്ധ നേടാന്‍ ആ പയ്യന് കഴിഞ്ഞു. ഇപ്പോഴിതാ, 44കാരനായ അദ്ദേഹത്തിന്റെ അവസ്ഥയാണ് വാര്‍ത്തകളായി പരക്കുന്നത്. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി രാധാമണിയുടെ ഏകമകനായിരുന്ന അഭിനയിയുടെ അവസ്ഥ രാധാമണിയുടെ മരണത്തോടെ ദയനീയമായി മാറുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.

ഏഴുരാത്രികള്‍, ഒതേനന്റെ മകന്‍, സിന്ദൂരച്ചെപ്പ്, പെരിയാര്‍, ആദ്യത്തെ കണ്മണി, ഹിറ്റ്ലര്‍, അമേരിക്കന്‍ അമ്മായി, ആരണ്യകം ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി രാധാമണിയുടെയും കനയ്യലാലിന്റേയും ഏക മകനാണ് അഭിനയ്. സിനിമയില്‍ അഭിനയിച്ചു സജീവമായി നില്‍ക്കെ 2019ലാണ് രാധാമണി മരണത്തിനു കീഴടങ്ങുന്നത്. അടുക്കള എന്ന സിനിമ നിര്‍മ്മിച്ചെങ്കിലും അതു പരാജയമായി നില്‍ക്കവേയാണ് രാധാമണിയെ കാന്‍സര്‍ ബാധിക്കുന്നതും തൊട്ടുപിന്നാലെ മരണത്തിനു കീഴടങ്ങുന്നതും. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ അഭിനയിയും സിനിമാ ലോകത്ത് സജീവമായി വരികയായിരുന്നു. 2002ല്‍ ധനുഷ് നായകനായ 'തുള്ളുവതോ ഇളമൈ' എന്ന സിനിമയിലൂടെയാണ് അഭിനയ് സിനിമയിലെത്തുന്നത്.

പിന്നാലെയാണ് കൈയെത്തും ദൂരത്തിലും എത്തിയത്. സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങി പതിനഞ്ചോളം സിനിമകളിലും അഭിനയിച്ചു. 2014ല്‍ റിലീസ് ചെയ്ത 'വല്ലവനക്കും പുല്ലും ആയുധം' എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ജംങ്ഷന്‍, സിംഗാര ചെന്നൈ, പോണ്‍ മേഘലൈ എന്നീ സിനിമകളില്‍ നായകവേഷത്തിലും താരം അഭിനയിച്ചിരുന്നു. അഭിനയത്തിനു പുറമെ ഡബ്ബിങിലും അഭിനയ് കഴിവു തെളിയിച്ചിട്ടുണ്ട്. 'തുപ്പാക്കി'യില്‍ വിദ്യുത് ജമാലിനും 'പയ്യ'യില്‍ മിലിന്ദ് സോമനും 'കാക്ക മുട്ടൈ'യില്‍ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് നടന്‍. മരണത്തിലേക്ക് അതിവേഗം പോകുന്ന തന്റെ അവസാന നാളുകള്‍ ഉടനെത്തുമെന്ന് അദ്ദേഹം പറഞ്ഞത് വേദനയോടെയാണ് ആരാധകര്‍ കേട്ടത്.

നഗരത്തിലെ സര്‍ക്കാര്‍ മെസ്സില്‍ നിന്നുമാണ് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം ഇപ്പോള്‍ അതിദയനീയമാണ്. കഴിഞ്ഞ ദിവസം അഭിനയ്ക്ക് സഹായങ്ങളുമായി ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കെപിവൈ ബാലയും എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് അഭിനയുടെ ചികിത്സയ്ക്കായി ബാല സംഭാവന ചെയ്തത്. ചികിത്സയ്ക്കും മറ്റു ജീവിത ചെലവിനുമായി ആരോരുമില്ലാത്ത അവസ്ഥയിലാണ് അഭിനയ്.

Read more topics: # അഭിനയ്.
actor abhinay life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES