സിനിമയിൽ നിന്നുമല്ലാത്ത ഒരു കല്യാണം; ഗജിനി സിനിമപോലെയുള്ള പ്രണയ കഥ; നടി അസിന്റെ പ്രണയകഥ

Malayalilife
topbanner
സിനിമയിൽ നിന്നുമല്ലാത്ത ഒരു കല്യാണം; ഗജിനി സിനിമപോലെയുള്ള പ്രണയ കഥ; നടി അസിന്റെ പ്രണയകഥ

ലയാളികളുടെ അഭിമാനമാണ് നടി അസിൻ. മലയാളായി അയി ജനിച്ച് ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് അസിൻ തോട്ടുങ്കൽ. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ് എന്നുള്ളതാണ് ഒരു മലയാളിയെ സംബന്ധിച്ചു ഏറ്റവും വലിയ അഭിമാനം. കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. മുംബൈയിലെ ലോകണ്ട്‌വാലയിലും അസിന് താമസിച്ചിട്ടുണ്ട്. ഒരു നടിയാവുന്നതിനു മുൻപ് അസിൻ തൻറെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു.

പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴിൽ അസിൻ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. ഈ ചിത്രത്തിൽ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവർത്തനം ചെയ്ത് ഗജിനി എന്ന് പേരിൽ അമീർ ഖാൻ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിൽ വിവാഹം ചെയ്തു.

സിനിമയിൽ നിന്നും അല്ലെങ്കിലും അസിന്റേതും ഒരു പ്രണയ വിവാഹമാണ്. നമ്മുടെ സ്വന്തം അസിനും മൈക്രോമാക്സ് ഉടമ രാഹുലുമായുളള സുന്ദര പ്രണയത്തിന് സൂപ്പർഹിറ്റ് സിനിമ ഗജിനിയുമായി ഒരു അപൂർവ ബന്ധമുണ്ട് എന്ന് എത്ര പേർക്ക് അറിയാം. ആ സിനിമയിൽ സൂര്യ ചെയ്യുന്ന കഥാപാത്രം ഒരു ബിസ്സിനെസ്സുക്കാരന്റെ ആണ്. മൈക്രോമാക്സിനെ ഇന്ത്യയിലെ നമ്പർ വൺ മൊബൈൽ ഫോൺ കമ്പനിയാക്കി മാറ്റുക എന്ന സ്വപ്നത്തിനു പിറകേയുളള യാത്രയ്ക്കിടയിൽ രാഹുൽ ശര്‍മ കണ്ടിരുന്നില്ല ഗജിനി എന്ന സിനിമ. പക്ഷെ പോസ്റ്ററുകളിലും ചിത്രങ്ങളിലും മറ്റും അസിനെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, രാഹുലിന്റെ സഹോദരി ഗജിനി കണ്ടിറങ്ങി വന്നതും അനുജനെ വിളിച്ചു. ‘എടാ, നിന്റെ കഥ ദേ സിനിമയായി വന്നിരിക്കുന്നു. മൊബൈല്‍ ഫോൺ കമ്പ‌നി എന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ. ഒറ്റ വ്യത്യാസമേയുളളൂ. നിന്റെ ജീവിതത്തിലൊരു പെൺകുട്ടിയില്ല. എത്രയും വേഗം അതു പോലൊരു പെൺകുട്ടിയെ കൂടി സ്വന്തമാക്കിയാല്‍ പൂർത്തിയായി. എന്നായിരുന്നു സഹോദരി പരണിയിരുന്നത്. ഇത് കേട്ട് ചിരിച്ചു തള്ളിയെങ്കിലും പിന്നീട് അത്നാഗ് യാഥാർഥ്യമായി എന്ന് പറയാം.
 
ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് ഇരുവരും ആദ്യം കാണുന്നത്. അക്ഷയ്കുമാർ എപ്പോഴും വെളുപ്പിനുണരുന്ന, നേരത്തേ ജോലികൾ തുടങ്ങുന്ന ഒരാളാണ്. സൽമാനും മറ്റും അക്ഷയെ‌ കളിയാക്കാറുണ്ട് ദൂത് വാലാ എന്ന് വിളിച്ച്. ആ സമയത്തു പാൽക്കാരന്‍ മാത്രമേ ഉണരുന്നുണ്ടാവുളളൂ മുംബൈയില്‍. അക്ഷയ് യുടെ യാത്രകളെല്ലാം വെളുപ്പിനെയുളള വിമാനങ്ങളിലാവും. മുംബൈയിലെ പ്രൈവറ്റ് എയർപോട്ടിൽ നിന്നായിരുന്നു ഇരുവരുടെയും ആ യാത്ര. പടത്തിന്റെ സംവിധായകൻ, നിർമാതാവ് പിന്നെ ഈ ടീമിന്റെ ഭാഗമല്ലാത്ത ഒരാൾ കൂടി. അക്ഷയ് പരിചയപ്പെടുത്തി, ‘ദിസ് ഈസ് മൈ ഫ്രണ്ട് രാഹുൽ എന്ന്. എല്ലാവരെയും പരിചയപെടുത്തി. പിന്നീട് യാത്രയ്ക്കിടയിലാണ് അസിന് മനസ്സിലായത്, രാഹുലാണ് ആ യാത്രയുടെ സ്പോൺസർ എന്ന്. ഞങ്ങൾ പോവുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് സ്പോൺസർ ചെയ്യുന്നതു രാഹുലിന്റെ കമ്പനിയായ മൈക്രോമാക്സ് ആണെന്ന്. ഈ വിമാനം രാഹുലി ന്റേതാണെന്ന്. ഇതിന്റെയെല്ലാമുടമയാണെന്ന ഒരു ഭാവവുമില്ല ല്ലോ എന്നു ഞാൻ മനസ്സിലോര്‍ത്തു എന്ന് അസിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഫ്ളൈറ്റിൽ നിന്നിറങ്ങിയപ്പോൾ അക്ഷയ് തമാശയായി പറഞ്ഞു. ‘നിങ്ങൾ രണ്ടു പേര്‍ തമ്മില്‍ നല്ല ചേര്‍ച്ചയായിരിക്കും.’എല്ലാവരെയും പോലെ ഇരുവരും ചിരിച്ചു കളഞ്ഞു. എയര്‍പോട്ടില്‍ നിന്ന് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാൻ രാഹുലാണ് ആദ്യമെത്തിയത്. പക്ഷേ, രാഹുൽ ഒരു ജെന്റിൽമാനെപ്പോലെ മാറി നിന്ന് ആദ്യം സ്ത്രീകളെയെല്ലാം കസ്റ്റംസ് നടപടികൾ പൂര്‍ത്തിയാക്കാൻ അനുവദിച്ചു. ഏറ്റവും ഒടുവിലായാണ് രാഹുൽ പുറത്തിറങ്ങിയത്. അതൊരു മാന്യമായ രീതിയാണല്ലോ എന്നു അസിൻ വിചാരിചിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ അക്ഷയ് പറഞ്ഞു, എനിക്ക് രാഹുലിനെ വർഷങ്ങളായി അറിയാം. രാഹുലിന്റെ കുടുംബത്തെ അറിയാം. ഞാൻ ചോദിച്ചു, ‘എന്തിനാണ് എന്നോടിതൊക്കെ പറയുന്നത്.’ അക്ഷയ് പറഞ്ഞു, എനിക്കൊരു തോന്നൽ. നിങ്ങൾ കല്യാണം കഴിച്ചാൽ നന്നായിരിക്കുമെന്ന്. പിന്നീട് സൽമാനും പറഞ്ഞു രാഹുലിനെക്കുറിച്ച്.

അന്നു തന്നെ രാഹുൽ എനിക്കൊരു മെസേജ് അയച്ചു.‘നൈസ് ടു മീറ്റ് യൂ’ എന്ന്. പിന്നീട് ഇരുവരും ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാൻ തുടങ്ങി. ഒരു ദിവസം വിളിച്ചപ്പോൾ രാഹുൽ പറഞ്ഞു, ‘എനിക്ക് അസിന്റെ പേരന്റ്സിനെ ഒന്നു കാണണം. എനിക്കു തോന്നുന്നു ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെൺകുട്ടി അസിനാണെന്ന് എന്ന്. അസിൻ അതൊട്ടും പ്രതീക്ഷിച്ചില്ല. രാഹുൽ അടുത്ത ദിവസം വീട്ടിൽ വന്നു അസിന്റെ അച്ചനെയും അമ്മയെയും കണ്ടു.. സംസാരിച്ചു. രാഹുൽ അവരോട് പറഞ്ഞു.‘ഞാൻ രാഹുൽ ശർമ. എനിക്ക് ഒരു മൊബൈൽ കമ്പനിയാണ്. അച്ഛൻ ഡല്‍ഹിയിലെ സ്കൂളിൽ ടീച്ചറാണ്. രണ്ടു ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞു. എനിക്ക് അസിനെ വിവാഹം കഴിക്കണമെന്നുണ്ട്. ‍ഞാൻ വളരെ ആലോചിച്ചുറച്ചാണ് വന്നിരിക്കുന്നത്. ഇനി നിങ്ങൾ തീരുമാനിക്കൂ.’’ അവർ തീരുമാനം എനിക്കു വിട്ടു. രാഹുലിനെ മനസ്സിലാക്കാന്‍ എനിക്കു കുറച്ചു സമയം വേണം എന്നു ഞാൻ പറഞ്ഞു. ഇതായിരുന്നു അന്ന് വേഗം സംഭവിച്ചത്. എല്ലാം വളരെ ഫാസ്റ്റ് അയി ചെയ്യുന്ന ആളാണ് രാഹുൽ എന്ന് അന്ന് അസിന് മനസിലായി.
നടി സിനിമ മതിയാക്കാൻ ആലോചിച്ച സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നത്. അത് താരം രാഹുലിനോട് തുടക്കത്തിലേ പറയുകയും ചെയ്തിരുന്നു. താരത്തിന്റെ ഇഷ്ടം പോലെ ചെയ്യാൻ ആയിരുന്നു അന്ന് രാഹുൽ പറഞ്ഞത്. ബോൽബച്ചൻ, ഹൗസ്ഫുൾ ടു, ഖിലാഡി 786 എന്നീ മൂന്നു സിനിമകൾ പൂർത്തിയാക്കിയ ശേഷമാണ് താരം ഈ തീരുമാനമെടുത്തത്.

രാഹുൽ അസിനെ പുറത്ത് കഴിക്കാൻ കൊണ്ട് പോകുന്നു എന്ന വ്യാജേനയാണ് പ്രൊപ്പോസ് ചെയ്തത്. അസിൻ അന്ന് താമസിച്ചിരുന്ന അതേ ഹോട്ടലിന്റെ പ്രസിഡന്‍ഷ്യൽ സ്യൂട്ടിലേക്കാണ് രാഹുൽ അസിനെ കൊണ്ടുപോയത്. മനോഹരമായി അലങ്കരിച്ചിരുന്ന അവിടെ ഒരു ട്രഷർഹണ്ട് മത്സരം അസിനെ കാത്തിരിപ്പുണ്ടായിരുന്നു. ഓരോ പോയിന്റിലും ഒരു ക്ലൂ ഉണ്ടാവും അതിൽ ഒരു സമ്മാനവും. പശ്ചാത്തലത്തിൽ രാഹുൽ അസിനെക്കുറിച്ച് എഴുതിയ ഒരു പാട്ട് ഉയർന്നു കേൾക്കുമായിരുന്നു. അങ്ങനെ ഓരോ പോയിന്റും പിന്നിട്ട് അവസാനത്തെ ലക്ഷ്യത്തിലെത്തി നോക്കുമ്പോൾ അവിടെ രാഹുൽ ഒരു മലയാളിപ്പയ്യനെപ്പോലെ മുണ്ടും കസവ് കോടിയും പുതച്ച് ഇരിക്കുന്നു. അതൊരു പ്രൊപ്പോസൽ സീനാണെന്ന് അപ്പോഴാണ് അസിന് മനസ്സിലായത്. രാഹുൽ വെസ്റ്റേൺ സ്റ്റൈലിൽ മുട്ടു കുത്തി നിന്നു. കയ്യിലൊരു മോതിരമെടുത്തു നീട്ടി. പിന്നെ അസിനെ ഞെട്ടിച്ചുകൊണ്ട് കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ രാഹുൽ പ്രൊപ്പോസ് ചെയ്തു. ഓഫീസിലെ ഒരു മലയാളിപ്പയ്യനെ വിളിച്ചിരുത്തി പഠിച്ചതായിരുന്നു ഈ മലയാളം വാക്കുകൾ. പിന്നെ മോതിരം അണിയിച്ചു. ഇങ്ങനെ ആയിരുന്നു രാഹുൽ അസിനെ പ്രപ്പോസ് ചെയ്തത്. അവസാനം എല്ലാവരുടെയും സമ്മതത്തോടെ 2016 ഇരുവരും വിവാഹിതരായി.  

asin love life real life marriage movie malayalam tamil hindi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES