Latest News

മിസ് വേള്‍ഡ് മത്സരത്തിനൊരുങ്ങി അനുക്രീതി വാസ്; ആത്മവിശ്വാസവും ദൃഡനിശ്ചയവും കൈമുതലാക്കിയ മിസ് ഇന്ത്യ പറയുന്നു

Malayalilife
topbanner
മിസ് വേള്‍ഡ് മത്സരത്തിനൊരുങ്ങി അനുക്രീതി വാസ്; ആത്മവിശ്വാസവും ദൃഡനിശ്ചയവും കൈമുതലാക്കിയ മിസ് ഇന്ത്യ പറയുന്നു

ചെന്നൈ: മിസ് വേള്‍ഡ് മത്സരത്തിന് തയ്യാറെടുത്ത് തമിഴ്‌നാട്ടുകാരി അനുക്രീതി വാസ്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഇക്കൊല്ലത്തെ മിസ് ഇന്ത്യയായ അനുക്രീതി പറയുന്നു. അഴകും ആത്മവിശ്വാസവും  മാറ്റുരയ്ക്കുന്ന ലോക വേദിയില്‍ ഇന്ത്യയെ പ്രതിനീധികരിക്കാനുള്ള ഒരുക്കത്തിലാണ് തിരുച്ചിറപ്പിള്ളിക്കാരി അനുക്രീതി.

മുംബൈയില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ലോക സുന്ദരി പോരാട്ടത്തില്‍ ഇന്ത്യയെ പ്രതീനിധീകരിക്കാന്‍ ഈ പത്തൊന്പത്കാരി അര്‍ഹയായത്. ട്രിച്ചിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിക്ക് പിന്നിട്ട വഴികളിലെ അനുഭവപാഠമാണ് കരുത്തായത്. അച്ഛന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പെണ്‍കുട്ടി, തന്റെ സ്വപ്നങ്ങള്‍ കീഴടക്കിയ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.

മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതോടെ, അനാഥര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും വേണ്ടിയുള്ള കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് അനുക്രീതി. മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്‌പോഴും തന്റെ കഴിവിനെ കുറിച്ച് ഒട്ടും ആശങ്കയില്ല അനുക്രീതിക്ക്. ചൈനയിലെ സാനിയയില്‍ ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് മത്സരം.

miss india anucrithi about miss world compatition

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES