Latest News

ബാലഭാസ്‌കറിന് അന്ത്യചുംബനമേകാന്‍ ശിവമണിയുമെത്തി; അശ്രുപുഷ്പങ്ങള്‍ അര്‍പ്പിച്ച് സംഗീതലോകം

Malayalilife
topbanner
ബാലഭാസ്‌കറിന് അന്ത്യചുംബനമേകാന്‍ ശിവമണിയുമെത്തി; അശ്രുപുഷ്പങ്ങള്‍ അര്‍പ്പിച്ച് സംഗീതലോകം

ഇന്നലെ അന്തരിച്ച ബാലഭാസ്‌കറിനെ ഒരുനോക്ക് കാണാനും അന്ത്യചുംബനം നല്‍കാനും വാദ്യസംഗീതത്തിന്റെ മുടിചൂടാമന്നന്‍ ശിവമണിയെത്തി. വദിയെ ഇളക്കി മറിച്ച കൂട്ടുകെട്ടായിരുന്നു ശിവമണിയുടേയും ബാലഭാസ്‌ക്കറിന്‍േയും. വര്‍ഷങ്ങള്‍ നീണ്ട പരിചയത്തിലൂടെ തന്നെ ശിവമണിക്ക് സ്വന്തം അനുജനെ പോലെ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ബാല.

ബാലഭാസ്‌ക്കറിന്റേയും ശിവമണിയുടേയും ലൈവ് പെര്‍ഫോമന്‍സുകള്‍ വേദിയെ ഹരം കൊള്ളിക്കുന്നതായിരുന്നു. ബാലയുടെ വയലിനും ശിവമണിയുടെ വാദ്യവും ലോകം മുഴുവനുമുള്ള കാണികളുടെ കയ്യടി നേടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബാല മരിച്ചപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാതിരിക്കാന്‍ ശിവമണിക്ക് ആകുമായിരുന്നില്ല. തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നല്‍കാന്‍ നിറ കണ്ണുകളോടെയാണ് ശിവമണി എത്തിയത്. തന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് ആരും കാണാതിരിക്കാന്‍ കറുത്ത ഗ്ലാസ് ധരിച്ചാണ് അദ്ദേഹം വന്നത്. ഒരുവേള ബാലഭാസ്‌ക്കറിന്റെ ചേതനയറ്റ ശരീരം കണ്ട ശിവമണി സ്റ്റീഫന്‍ ദേവസിയെ ധൈര്യത്തിനെന്നോണം മുറുക്കെ പിടിക്കുകയും ചെയ്തു. തനിക്കൊപ്പം വേദികളിലേക്ക് ഇനി ബാലയുണ്ടാകില്ലെന്ന സങ്കടം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രമല്ല വിദേശികള്‍ പോലും ശിവമണിയുടേയും ബാലഭാസ്‌ക്കറിന്റേയും ഭാഷയില്ലാത്ത സംഗീതത്തിനായി കാതോര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സയാമീസ് ഇരട്ടകളെ പോലെ വേദികളില്‍ നിറഞ്ഞു നിന്ന ഇരുവരുടേയും ആ കൂട്ട് പിരിഞ്ഞത് ലോകമെമ്പാടുമുള്ള ആരാധകരെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ്. ഇരുവരുടേയും സ്റ്റേജ് പെര്‍ഫോമന്‍സിന് നിറഞ്ഞ വേദികളായിരുന്നു എല്ലായിടത്തും. ഭാഷയില്ലാതെ സംഗീതത്തിന്റെ മാസ്മരികതയും ചടുലതയുമായി ഇരുവരും സ്റ്റേജിലെത്തിയാല്‍ മതിമറന്നു നില്‍ക്കുന്ന ആസ്വാദകരായിരുന്നു എല്ലായിടത്തും. 

പിന്നീട് ഇരുവരുടേയും കൂട്ടുകെട്ടിലേക്ക് സ്റ്റീഫന്‍ ദേവസ്സിയും വന്നു ചേര്‍ന്നത്. സിനിമാ സംഗീതം വിട്ട് ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച് മൂവരും കാഴ്ച്ചവെച്ചത് അസാധ്യമായ സംഗീത വിരുന്നുകളായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നലെ കലാഭവന്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരത്തിന് വിട നല്‍കാന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും സംഗീതാഞ്ജലി ഒരുക്കിയിരുന്നു.

shivamani crying balabhasker funeral function

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES