പ്രേമബന്ധം തുടങ്ങി ബോഡി ഷെയ്മിങ് വരെയുള്ള വിവാദങ്ങൾ നേരിട്ട നടി വിദ്യാബാലൻ്റെ കഥ

Malayalilife
topbanner
പ്രേമബന്ധം തുടങ്ങി ബോഡി ഷെയ്മിങ് വരെയുള്ള വിവാദങ്ങൾ നേരിട്ട നടി വിദ്യാബാലൻ്റെ കഥ

ലയാളികൾക്ക് പോലും അഭിമാനമായ നടിയാണ് വിദ്യാനബാലൻ. ലോകമെമ്പാടും ആരാധകരുള്ള ഒരു പ്രതിഭയാണ് വിദ്യാബാലൻ. ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് വിദ്യ ബാലൻ. 1979ൽ പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. അതായതു ഒരു പകുതി തമിഴ് മലയാളം ഭാഷയും ആചാരങ്ങളിലും വളർന്നു. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകൾ വിദ്യയ്ക്ക് നന്നായി വഴങ്ങുമെങ്കിലും തന്റെ വീട്ടിൽ തമിഴും മലയാളവും ചേർന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് വിദ്യ പറഞ്ഞിട്ടുണ്ട്. വിദ്യയുടെ ചേച്ചി പ്രിയ ബാലൻ, പരസ്യചിത്രീകരണരംഗത്ത് ജോലി ചെയ്യുന്നു. ഇ.ടി.സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി.ആർ. ബാലന്റേയും സരസ്വതി ബാലന്റേയും മകളായി ജനിച്ചു. മുംബൈയിലെ ചേംബൂറിലാണ് വിദ്യ വളർന്നത്. മുംബൈയിലെ തന്നെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും. കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ്. “പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാർ ഹിറാനി സം‌വിധാനം ചെയത ലഗേ രഹോ മുന്നാഭായി എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ആറു ഫിലിംഫെയർ പുരസ്കാരങ്ങളും ആറു സ്ക്രീൻ പുരസ്കാരങ്ങളും ഒരു ദേശീയപുരസ്കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബർ 14-ന് വിദ്യ, സിദ്ധാർത്ഥ് റോയ് കപൂർ എന്ന സിനിമ നിർമ്മാതാവുമായി വിവാഹിതയായി. വിദ്യ കർണ്ണാടിക് സംഗീതം അഭ്യസിക്കുകയും ഭരതനാട്യം, കഥക് എന്നീ നാട്യരൂപങ്ങൾ കുറച്ച് കാലത്തോളം പഠിക്കുകയും ചെയ്തു. വിദ്യ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്. 2011 മാർച്ചിൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് സംഘടിപ്പിച്ച 'എർത്ത് അവർ' എന്ന പരിപാടിക്ക് വിദ്യ പ്രചാരണം നൽകിയിരുന്നു. കൊൽക്കത്തയിൽ നിന്ന് പ്രവർത്തിക്കുന്ന ചൈൽഡ് ഇൻ നീഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നോൺ-പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടി വിദ്യ ഒരിക്കൽ പ്രചാരണം നടത്തുകയുണ്ടായി. 2012 സെപ്റ്റമ്പറിൽ ഉത്തർ പ്രദേശിലെ മിർസാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീശക്തിയും കുട്ടികളുടെ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും വിദ്യ പ്രചാരണം നടത്തി.

ഷബാന ആസ്മി, മാധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തിൽ പ്രചോദിതയായി നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാൻ വിദ്യ ആഗ്രഹിച്ചിരുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ ഏക്താ കപൂർ നിർമ്മിച്ച 'ഹം പാഞ്ച്' എന്ന ടെലിവിഷൻ പരമ്പരയിൽ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വിദ്യ തന്റെ അഭിനയജീവിതത്തിനു തുടക്കമിട്ടു. ഈ പരമ്പര വിജയമായതോടുകൂടി അനുരാഗ് ബസു മറ്റൊരു പരമ്പരയിലെ വേഷം വിദ്യയ്ക്ക് നൽകിയെങ്കിലും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിദ്യ അത് വേണ്ടെന്ന് വച്ചു. വിദ്യാഭ്യാസം പൂർണ്ണമാക്കിയിട്ട് അഭിനയരംഗത്തേയ്ക്ക് പോയാൽ മതിയെന്ന് വിദ്യയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനനുസരിച്ച് വിദ്യ മുംബൈയിലെ സെന്റ് സേവിയേർസ് കോളേജിൽ ചേർന്ന് സോഷ്യോളജിയിൽ ബിരുദം നേടുകയും പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.

കൂടെ ജോലി ചെയ്യുന്ന നടന്മാരുമായി പ്രേമബന്ധം ഉള്ളതായി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഓരോ തവണയും വിദ്യ അത് നിഷേധിച്ചിട്ടുണ്ട്. ഇതൊക്കെ സിനിമയിൽ സർവ്വസാധാരണമാണ്. തന്റെ ശരീരഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തന്റെ മുൻ-ബന്ധം തകർന്നതെന്ന് 2009-ൽ വിദ്യ പറഞ്ഞത് വിവാദമായിരുന്നു. "തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തി തന്റെ കൂടെ നിന്നില്ലെങ്കിൽ ആരും തകർന്ന് പോകും. അങ്ങനെ ഒരു വ്യക്തി തുടർച്ചയായി എന്നിൽ കുറ്റം കണ്ട് പിടിക്കാൻ തുടങ്ങി. ആ ബന്ധത്തിൽ നിന്ന് മാറിനിൽക്കേണ്ടത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. ആ വ്യക്തി ആരെന്ന് വിദ്യ വെളിപ്പെടുത്തിയില്ലെങ്കിലും, അത് വിദ്യയുടെ കൂടെ കിസ്മത് കണക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന ഷാഹിദ് കപൂർ ആണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഷാഹിദ് കപൂർ ഈ ആരോപണങ്ങലെ അന്ന് തന്നെ നിഷേധിച്ചു. 2012-ൽ മെയിൽ ഒരു അഭിമുഖത്തിനിടെ താൻ യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തിയിരുന്നു. 2012 ബാന്ദ്രയിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരാവുകയും ചെയ്തു.

ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ പലപ്പോഴും വന്നിട്ടുണ്ട്. നടിയുടെ ഇടയ്ക്കിടയ്ക്കുള്ള ശരീരത്തിന്റെ മാറ്റങ്ങൾ എപ്പോഴും ചർച്ച ആകാറുണ്ട്. വല്ലാതെ വണ്ണം വയ്ക്കുന്നു എന്നൊക്കെ മോശമായ രീതിയിലുള്ള പല കാര്യങ്ങളും നദി കേൾക്കേണ്ടിയും ചൂഷണങ്ങൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു നടി വിദ്യാ ബാലൻ. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് താൻ വന്നത് എന്നും സിനിമയിലെ കാര്യങ്ങൾ ഒക്കെ തന്നെ പറഞ്ഞു താരം ആരും ഇല്ലായിരുന്നു എന്നുമാണ് നടി വിദ്യാബാലൻ പറയുന്നത്. എന്റെ വണ്ണം ഒരു ദേശീയ പ്രശ്നമായി മാറി. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു എന്നാണ് അഭിമാനത്തോടെ നടി പറയുന്നത്. .ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ മാറ്റം പ്രകടമായി തുടങ്ങി. അപ്പോള്‍ മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി എന്നും വിദ്യ അഭിമുഖത്തിൽ പറയുന്നു. കേരളവുമായി അടുത്ത ബന്ധമുള്ള വിദ്യയ്ക്ക് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തിരുന്നു.

vidhya balan hormone trouble fat lifestory problem

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES