Latest News

ഷൂട്ടിങ് റിഹേഴ്‌സലിന്റെ സമയത്ത് അയാള്‍ വന്ന് കാലില്‍ ഇക്കിളിയിട്ടു; കിടക്കുകയായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റ് ചൂടായി; സെറ്റിലെ എല്ലാ ക്രൂവിനും മുമ്പില്‍ ഉണ്ടായ സംഭവത്തില്‍ അയാള്‍ ഞെട്ടിപ്പോയി; തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തില്‍ വലിയ നടനില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്ക് വച്ച് രാധിക ആപ്തേ

Malayalilife
 ഷൂട്ടിങ് റിഹേഴ്‌സലിന്റെ സമയത്ത് അയാള്‍ വന്ന് കാലില്‍ ഇക്കിളിയിട്ടു; കിടക്കുകയായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റ് ചൂടായി; സെറ്റിലെ എല്ലാ ക്രൂവിനും മുമ്പില്‍ ഉണ്ടായ സംഭവത്തില്‍ അയാള്‍ ഞെട്ടിപ്പോയി; തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തില്‍ വലിയ നടനില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്ക് വച്ച് രാധിക ആപ്തേ

ബംഗാളി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ബോളിവുഡില്‍ തെന്നിന്ത്യന്‍ ഭാഷകളിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത അഭിനേത്രിയാണ് രാധിക ആപ്‌തേ. ഇപ്പോഴിതാ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് ഒരു സൂപ്പര്‍ താരത്തില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.തെലുങ്ക് സിനിമാരംഗത്തെ ഒരു സൂപ്പര്‍ത്താരത്തില്‍ നിന്നാണ് തനിക്ക് ആ അനുഭവം നേരിടേണ്ടി വന്നതെന്ന് പറഞ്ഞ രാധിക തെന്നിന്ത്യന്‍ സിനിമയില്‍ പുരുഷതാരങ്ങള്‍ വലിയ പിടിപാടുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു.നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ് വിത്ത് വോഗ് എന്ന ഷോയില്‍ വച്ചായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍. തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമകള്‍ അഭിനയിച്ചതിനെക്കുറിച്ചാണ് രാധിക മനസ് തുറന്നത്.

''ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു.
 
അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്''രാധിക പറഞ്ഞു.'പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു.

എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല'' രാധിക കൂട്ടിച്ചേര്‍ത്തു.

സിനിമാ ലോകത്തു നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട പല അനീതികള്‍ക്കുമെതിരെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ രാധിക പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ ഇരയായിട്ടുണ്ട്. ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാരവാദികളും നിരന്തരം രാധിക ആക്രമിക്കാറുണ്ട്.

radhika apte experience telugu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES