Latest News

സെറ്റുസാരിയില്‍ മുല്ലപ്പൂ ചൂടി മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഓണപ്പാട്ടുമായി രാധിക സുരേഷ്; താരപത്‌നിയിടെ പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
സെറ്റുസാരിയില്‍ മുല്ലപ്പൂ ചൂടി മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഓണപ്പാട്ടുമായി രാധിക സുരേഷ്; താരപത്‌നിയിടെ പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

സുരേഷ് ഗോപിയുടെ ഭാര്യ രാധിക അതിമനോഹരമായി പാട്ടു പാടുമെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോള്‍. മക്കള്‍ വലുതായ ശേഷം സംഗീതം കൂടുതല്‍ പഠിക്കുവാനും പാടുവാനും തുടങ്ങിയ രാധിക ക്ഷേത്രങ്ങളിലാണ് കൂടുതലായും പാടിയിരുന്നത്. ഇപ്പോഴിതാ, ഓണത്തോടനുബന്ധിച്ച് ഒരുക്കിയ ഒരു വീഡിയോയിയല്‍ അതീവ സുന്ദരിയായി നിന്ന് ഓണപ്പാട്ടു പാടുന്ന രാധികയെയാണ് കാണാന്‍ സാധിക്കുന്നത്. അത്തപ്പൂവും നുള്ളി.. തൃത്താപ്പൂവും നുള്ളി എന്നു പറഞ്ഞു തുടങ്ങുന്ന ഗാനം ലക്ഷക്കണക്കിനു പേര്‍ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. വ്യത്യസ്തമായ സ്വരമാധുര്യത്തിലുള്ള പാട്ടിന് ആയിരക്കണക്കിന് കമന്റുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കൂടാതെ സ്വര്‍ണ നിറത്തിലുള്ള കസവ് സാരിക്കൊപ്പം മഞ്ഞ ബ്ലൗസ് ധരിച്ച് എത്തുന്ന രാധിക 'നഖക്ഷതങ്ങള്‍' എന്ന സിനിമയിലെ ബോംബെ രവി സംഗീതം നല്‍കി കെ.എസ്.ചിത്ര ആലപിച്ച 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനം ആലപിക്കുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. '

കൃത്യം 18ാം വയസില്‍ വിവാഹിതയായ ആളായിരുന്നു രാധിക സുരേഷ് ഗോപി. അതിനു ശേഷം പഠനം പോലും പാതിവഴിയില്‍ മുടങ്ങിയ രാധികയ്ക്ക് പിന്നീടൊന്നും തുടരാന്‍ സാധിച്ചിരുന്നില്ല. അതിനു ശേഷം മക്കളും കുടുംബവുമായി ദാമ്പത്യ ജീവിതത്തിന്റെ തിരക്കിലായിരുന്നു അവര്‍.

ഇപ്പോള്‍ മക്കളൊക്കെ വലുതാവുകയും ഭര്‍ത്താവ് രാഷ്ട്രീയവും മറ്റുമായി തിരക്കിലായതോടെയുമാണ് സംഗീതത്തിലേക്ക് രാധികയും തിരിഞ്ഞത്. രാധികയേയും സുരേഷ് ഗോപിയെയും എപ്പോള്‍ കണ്ടാലും ഒരുതരം സന്തോഷമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക്. കാരണം അത്രത്തോളം മാതൃകയാക്കാന്‍ ഉതകുന്ന രീതിയിലുള്ള ദാമ്പത്യജീവിതമാണ് ഇവരുടേത്. എന്തൊരു ഐശ്വര്യമാണ് രാധികയ്ക്ക് എന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നതും. പതിവു പോലെ തന്നെ മുടി നിറയെ മുല്ലപ്പൂ ചൂടി സെറ്റു സാരിയില്‍ സുന്ദരിയായി ഇരിക്കുന്ന രാധിക കഴുത്തു നിറഞ്ഞ വലിയ നെക്ലേസും ഇട്ടതോടെ അതീവ സുന്ദരിയായിതന്നെ മാറുകയായിരുന്നു.

അന്‍പത്തിനാല് വയസോളം ഉണ്ട് രാധികയ്ക്ക്. നടി മാല പാര്‍വതിയുടെ ഉറ്റ സുഹൃത്തുകൂടിയായ രാധികയ്ക്ക് പക്ഷെ ഡിഗ്രിയുടെ എക്‌സാം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞപാടെ ഗര്‍ഭിണി ആയി. അധികം വൈകാതെ മറ്റുമക്കളും ജനിച്ചു അങ്ങനെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്നും ഇന്നും ഇപ്പോഴും സംഗീത പഠനം തുടരുന്നുണ്ട്. മക്കളെല്ലാം വലുതായതോടെ സംഗീത രംഗത്ത് സ്വയം തിളങ്ങി മുന്നേറുകയാണ് രാധിക. ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസം ഉണ്ട് സുരേഷ് ഗോപിയും രാധികയും തമ്മില്‍. അദ്ദേഹത്തിന്റെ ബാക്ക് ബോണ്‍ ആരെന്നു ചോദിച്ചാല്‍ അതെന്റെ ഭാര്യ എന്ന് അഭിമാനത്തോടെ പറയാനും അദ്ദേഹം മടിക്കാറില്ല.

ഭാഗ്യ, ഭാവ്‌നി, ഗോകുല്‍, മാധവ് എന്നിങ്ങനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോള്‍. നല്ലൊരു ഗായികയായി പേരെടുക്കേണ്ടിയിരുന്ന രാധിക സ്വന്തം ഇഷ്ടത്തിനാണ് അത് ഉപേക്ഷിച്ച് മക്കള്‍ക്കും കുടുംബത്തിനും മുന്‍തൂക്കം നല്‍കിയത്. ഇപ്പോള്‍ വൈകിയ വേളയിലും തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള സംഗീത ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് രാധിക. അതിനെല്ലാ പിന്തുണയും സുരേഷ് ഗോപിയും നല്‍കുന്നുണ്ട്. മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ എല്ലാ ഈശ്വരന്മാരെയും ഉപാസിക്കുന്ന സുരേഷ് ഗോപിയുടെ അതേ പ്രകൃതമാണ് രാധികയ്ക്കും.

 

radhika suresh gopi singing virul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES