Latest News

ഞാന്‍ മനുഷ്യ ദൈവമല്ല, ഞാന്‍ നിങ്ങളുടെ സേവകന്‍ മാത്രം; ചിത്രം പൂജ നടത്തിയ ആരാധകനോട് പ്രതികരിച്ച് രാഘവ ലോറന്‍സ് 

Malayalilife
topbanner
 ഞാന്‍ മനുഷ്യ ദൈവമല്ല, ഞാന്‍ നിങ്ങളുടെ സേവകന്‍ മാത്രം; ചിത്രം പൂജ നടത്തിയ ആരാധകനോട് പ്രതികരിച്ച് രാഘവ ലോറന്‍സ് 

മിഴ് സിനിമ ഇന്‍ഡ്‌സ്ട്രിയില്‍ നായക നടനായും കൊറിയോഗ്രാഫറായും തിളങ്ങിയിട്ടുള്ള താരമാണ് രാഘവ ലോറന്‍സ്. നടനെന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം സ്വീകാര്യനായി മാറിയിട്ടുണ്ട്. നടന്റെ ചിത്രം വരച്ച് അതില്‍ കര്‍പ്പൂര ആരാധന നടത്തിയ ഒരാധകന്റെ വീഡിയോ വൈറലായിരുന്നു. 

കര്‍പ്പൂര തട്ടിന്റെ അടിയില്‍ മാര്‍ക്കര്‍ വെച്ച്, ആ മാര്‍ക്കര്‍ കൊണ്ടാണ് ആരാധകന്‍ താരത്തിന്റെ ചിത്രം വരച്ചത്. ഈ വീഡിയോയ്ക്ക് രാഘവ ലോറന്‍സ് ലോറന്‍സ് പ്രതികരിച്ചെത്തിയിരിക്കുകയാണ്. എക്‌സ് പോസ്റ്റിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

നിങ്ങളുടെ കഴിവിനെയും കഠിനാധ്വനത്തെയും ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുകയാണ്. പക്ഷെ ഒരു ചെറിയ അപേക്ഷയുണ്ട്, ഞാന്‍ ഒരു മനുഷ്യ ദൈവമല്ല. നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ദൈവത്തിന്റെ സേവകന്‍ മാത്രമാണ്. നിങ്ങളുടെ വലിയ വാക്കുകള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ എനിക്കു വേണ്ടി ചെയ്ത ഈ ആര്‍ട്ട് കാണാന്‍ തീര്‍ച്ചായായും ഞാന്‍ വരും, നടന്‍ കുറിച്ചു.

മാട്രം എന്ന ക്യാംപെയിനിലൂടെ നടന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരാധകര്‍ നന്ദിയറിയിച്ചെത്തിയിരുന്നു. വിവിധയിടങ്ങളിലുള്ള ആളുകള്‍ക്ക് സഹായമെത്തിക്കുന്നതാണ് മാട്രം ക്യാംപെയ്ന്‍. ഇതിന്റെ ആദ്യ ഭാഗമായി 10 കര്‍ഷകര്‍ക്ക് താരം ട്രാക്ടര്‍ വാങ്ങി കൊടുത്തിരുന്നു. നിരവധി സിനിമകളും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്. ബെന്‍സ്, ഹണ്ടര്‍, പേരിടാത്ത മറ്റൊരു ചിത്രം എന്നിവയാണ് വര്‍ക്കഫ്രണ്ടിലുള്ളത്.
 

raghava Lawrence reacts fan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES