ഫ്‌ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും സോഷ്യല്‍മീഡിയയിലും നിറതാരങ്ങളാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.
'കഥകള്‍ പറഞ്ഞ് സ്വന്തമാക്കിയ വീടിന് അവര്‍ ''കഥ'' എന്ന് പേരിട്ടു. ഇനി കഥ തുടരും,' എന്നാണ് ഗൃഹപ്രവേശത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് രാഹുല്‍ കുറിച്ചത്
ഫ്‌ലവേഴ്സ് ടിവിയിലെ 'സ്റ്റാര്‍ മാജിക്' എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തന്റെ തനതായ കാസര്‍ഗോഡ് ശൈലിയിലുള്ള സംസാരവും തമാശകളും താരത്തിന് വലിയൊരു ആരാധകവൃന്ദത്തെ സമ്മാനിച്ചു. 'ഒരു പഴയ ബോംബ് കഥ' ഉള്‍പ്പെടെയുള്ള സിനിമകളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
2019-ല്‍ പുറത്തിറങ്ങിയ 'ജീംബൂബ' എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളിലും സജീവമായ രാഹുല്‍, രസകരമായ വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
കലാരംഗത്ത് മാത്രമല്ല, ബിസിനസ്സ് രംഗത്തും ഈ ദമ്പതികള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ശ്രീവിദ്യയുടെ സ്വദേശം കൂടിയായ കാസര്‍ഗോഡ് 'കറ്റൈര്‍' (Kattire) എന്ന പേരില്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനം ഇരുവരും ചേര്‍ന്ന് ആരംഭിച്ചിരുന്നു.