സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ കുറഞ്ഞു വരുന്ന മലയാള സിനിമയില്‍ സ്ത്രീ പിന്തുണയേറുന്ന കഥാപാത്രങ്ങള്‍ ഏറെയും എത്തുന്നത് ഇപ്പോള്‍ രജിഷ വിജയന് വേണ്ടിയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി ഫൈനല്‍സില്‍ വരെ അത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തി്ച്ച നടി തന്റെ ജീവിതത്തിലെ പുരുഷസങ്കല്പ്പങ്ങളെക്കുറിച്ച് അടുത്തിടെ മനസ് തുറക്കുകയുണ്ടായി.
ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ തനിക്ക് ഇഷ്ടമല്ലെന്നും നടി പറയുന്നു. ഉള്ളിലൊരു കുട്ടിത്വത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ. ഉദാഹരണത്തിന് നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുക, മുതിര്‍ന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവമുള്ളവരെ അംഗീകരിക്കാനാവില്ല.
നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെന്റെ മനസ്സില്‍. നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളാകണമെന്ന് കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്‌റ്റെഴ്‌സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്പോള്‍ അതല്ലാതിരിക്കാനും മതി. കൗമാര പ്രായത്തില്‍ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തില്‍ കാണുന്നത്.'' - രജിഷ പറയുന്നു.